OPEN NEWSER

Tuesday 13. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എല്ലാവര്‍ക്കും പാര്‍പ്പിടവും കുടിവെള്ളവും വിഭാവനം ചെയ്ത് കല്‍പ്പറ്റ നഗരസഭ ബജറ്റ് അവതരിപ്പിച്ചു

  • Kalpetta
23 Feb 2021

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തെ ഗ്രീന്‍ സിറ്റി ക്ലീന്‍ സിറ്റി പദ്ധതിയിലൂടെ മാതൃകാ നഗരമാക്കാനും എല്ലാവര്‍ക്കും പാര്‍പ്പിടവും കുടിവെള്ളുവും വിഭാവനം ചെയ്തും കല്‍പ്പറ്റ നഗരസഭ യു.ഡി.എഫ് ഭരണസമിതിയുടെ ആദ്യബജറ്റ് ബജറ്റ്. 49,64,00000 രൂപ വരവും 49,24,00000 ചെലവും 4000000 രൂപ മിച്ചവും പ്രതീക്ഷക്കുന്ന ബജറ്റാണ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ അജിത അവതരിപ്പിച്ചത്. ഗ്രീന്‍ സിറ്റി ക്ലീന്‍ സിറ്റി പദ്ധതിയിലൂടെ ടൗണ്‍ നവീകരണത്തിനും സൗന്ദര്യവല്‍കരണത്തിനും 2.50 കോടി രൂപ വകയിരുത്തിയ ബജറ്റില്‍, ടൗണ്‍ ഹാള്‍ നിര്‍മ്മാണത്തിന് 3 കോടിയും വകയിരുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും അഞ്ചു ലക്ഷം രൂപ വീതം വീതം, നഗരസഭ ക്രിമിറ്റോറിയം പ്രവര്‍ത്തന ക്ഷമമാക്കാനും കുഴല്‍ കിണര്‍ നിര്‍മാണത്തിനും മൂന്നു ലക്ഷം രൂപ, നഗരത്തില്‍ ആവശ്യമായ ഇടങ്ങളില്‍ നെയിം ബോര്‍ഡ് സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി രണ്ടു കോടി രൂപ, വിശപ്പുരഹിത കല്‍പ്പറ്റ പദ്ധതിക്കായി അഞ്ചുലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റു ബജറ്റ് വിഹിതങ്ങള്‍. ബജറ്റ് സമ്മേളനത്തില്‍ നഗരസഭാ അധ്യക്ഷന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാകുന്ന പദ്ധതികള്‍ക്കാണ് ബജറ്റില്‍ മുഖ്യപരിഗണന നല്‍കിയിരിക്കുന്നതെന്നതെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍ ഇവയാണ്; എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തോടെ വിവിധ ഭവന പദ്ധതികള്‍ക്കായി അഞ്ചു കോടി രൂപ. വെള്ളാരംകുന്നിലെ ബയോപാര്‍ക്ക് പൂര്‍ത്തീകരണത്തിനായി 20 ലക്ഷം രൂപ, സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന് 20 ലക്ഷം, നിലവിലുള്ള കുടിവെള്ള പദ്ധതികളുടെ കേടായ പൈപ്പ് ലൈനുകള്‍ മാറ്റിസ്ഥാപിക്കാന്‍ രണ്ടു കോടി, കുരുങ്ങുശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് പദ്ധതികള്‍ നടപ്പാക്കാന്‍ 10 ലക്ഷം രൂപ, ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുമായി 33 ലക്ഷം, നഗരസഭക്ക് കീഴിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥിപിക്കുന്നതിനും നവീകരണത്തിനുമായി 25 ലക്ഷം, മുണ്ടേരിയിലെ പാര്‍ക്ക് നവീകരണത്തിനായി 25 ലക്ഷം രൂപ,  പട്ടിക ജാതിക്കാരുടെ ഭവന നിര്‍മാണം, ഭവന റിപ്പയറിങ് മറ്റു അനുബന്ധ പദ്ധതികള്‍ക്ക് 93,94,000 രൂപ, പട്ടിക വര്‍ഗ്ഗക്കാരുടെ ഭവന നിര്‍മാണം, ഭവന റിപ്പയറിങ്, മറ്റു പദ്ധതികള്‍ക്കുമായി 1,32,98000, കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ നവീകരണം, വയോമിത്രം, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, മുണ്ടേരി അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍, ജീവിതശൈലീ രോഗ ക്ലിനിക്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 40 ലക്ഷം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show