ദൈവവചനം നോമ്പുകാലത്ത് വഴികാട്ടിയാകണം: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ദൈവവചനത്തിന്റെ സഹായത്തോടെ ഈശോ പ്രലോഭനങ്ങളെ അതിജീവിച്ചത് ഈ നോമ്പുകാലത്ത് വിശ്വാസികള്‍ക്കു മാതൃകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ചകളില്‍ പതിവുള്ള ത്രികാലജപത്തിനുശേഷം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ശോയുടെ പരസ്യജീവിതം മുഴുവന്‍ തിന്മയോടുള്ള സമരമായിരുന്നു. തിന്മ ജയിക്കുന്നതായി തോന്നുമെങ്കിലും തന്റെ മരണത്തോടു കൂടി തിന്മയെ തോല്പിക്കുവാനും സത്താന്റെ മേധാവിത്വത്തില്‍നിന്നും മനുഷ്യരാശിയെ രക്ഷിക്കാനും അവിടുത്തേക്കു കഴിഞ്ഞു. ഈശോ ഒരിക്കലും സാത്താനുമായി സംഭാഷിക്കുന്നില്ല. ദൈവവചനം ഉദ്ധരിച്ചുകൊണ്ട് തിന്മയെ അകറ്റുകയാണ് ഈശോയുടെ രീതി.
തിന്മയോടും പ്രലോഭനങ്ങളോടും സംഭാഷണത്തിലോ സന്ധിയിലോ ഏര്‍പ്പെടാന്‍ പാടില്ല. മാത്രമല്ല, വിശ്വാസം, പ്രാര്‍ഥന, പ്രായശ്ചിത്തം എന്നിവ വഴി തിന്മയെ ചെറുത്തു തോല്പിക്കാമെന്ന് ദൈവകൃപ നമുക്ക് ഉറപ്പു തരികയും ചെയ്യുന്നു. മാമ്മോദീസായിലെ വാഗ്ദാനങ്ങള്‍ നവീകരിക്കുകയും സാത്താനെയും അവന്റെ പൊള്ളയായ വാഗ്ദാനങ്ങളെയും ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് ദൈവത്തിന്റെ കാല്പാടുകളില്‍ പദമൂന്നി സഞ്ചരിക്കാന്‍ മാര്‍പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍