ബെയ്‌റൂട്ട് സ്‌ഫോടനം അന്വേഷിക്കാന്‍ പുതിയ ജഡ്ജി
ബെയ്‌റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തുറമുഖത്ത് നടന്ന സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമമന്ത്രി മേരി ക്ലേദ് പുതിയ ജഡ്ജിയെ നിയമിച്ചു. ജഡ്ജി ഫാദി സാവനു പകരം താരെക് ബിതാറിന്റെ നേതൃത്വത്തിലാണു പുതിയ ജുഡിഷല്‍ അന്വേഷണസംഘം. അന്വേഷണത്തില്‍ രാഷ് ട്രീയപക്ഷപാതിത്വം കാണിക്കുന്നുവെന്ന് സാവനെതിരേ ആരോപണമുയര്‍ന്നിരുന്നു. അന്വേഷണ തലവനായി ബിതാറിനെ നിയമിച്ചുള്ള ഉത്തരവിനു ലെബനീസ് ഹൈജുഡീഷല്‍ കൗണ്‍സില്‍ അംഗീകാരവും നല്‍കി. ബെയ്‌റൂട്ടിലെ തുറമുഖത്തെ ഒരു സംഭരണശാലയില്‍ സൂക്ഷിച്ച അമേണിയം നൈട്രേറ്റിന്റെ ശേഖരം കഴിഞ്ഞ ഓഗസ്റ്റ് നാലിനു പൊട്ടിത്തെറിക്കുകയായിരുന്നു. തുറമുഖത്തിനും നഗരത്തിനും കനത്തനാശം വരുത്തിയ സ്‌ഫോടനത്തില്‍ 204 പേര്‍ മരിച്ചു. നിരവധിപേര്‍ക്കു പരിക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചു.
സാവന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ 37 പേര്‍ക്കെതിരേയാണ് കുറ്റം ചുമത്തിയത്. ഇടക്കാല പ്രധാനമന്ത്രി ഹസന്‍ ഡയബ്, പൊതുമരാമത്ത് വകുപ്പിലെ മുന്‍ മന്ത്രിമാരായ ഗാസി സീറ്റര്‍, യൂസഫ് ഫെനിയോസ്, മുന്‍ സാന്പത്തിക മന്ത്രി അലി ഹസന്‍ ഖലീലി എന്നിവര്‍ ഉള്‍പ്പെടെ ഉന്നത രാഷ് ട്രീയ നേതാക്കളുടെ പേരുകളാണ് പട്ടികയിലുണ്ടായിരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍