ദിഷ രവി കേസില്‍ കരുതലോടെ വാര്‍ത്ത നല്‍കണം: മാധ്യമങ്ങളോട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി അറസ്റ്റിലായ വിവാദ ടൂള്‍ കിറ്റ് കേസില്‍ കരുതലോടെ വാര്‍ത്ത നല്കണമെന്ന് മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. വാട്‌സ് ആപ് ചാറ്റുകള്‍ ഉള്‍പ്പടെയുള്ള അന്വേഷണ വിവരങ്ങള്‍ പോലീസ് ചോര്‍ത്തി നല്‍കുന്നത് തടയണം എന്നാവശ്യപ്പെട്ട് ദിഷ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. വാര്‍ത്തകള്‍ പെരുപ്പിച്ച് നല്കാതിരിക്കാന്‍ എഡിറ്റര്‍മാര്‍ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.
സ്വകാര്യ വാട്‌സാപ്പ് ചാറ്റ് പോലും മാധ്യമങ്ങള്‍ വഴി പുറത്തുവരുന്നു. അന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ പോലീസ് വിവരം ചോര്‍ത്തുന്നു എന്നൊക്കെയായിരുന്നു ദിഷയ്ക്ക് വേണ്ടി ഹാജരായ അഖില്‍ സിബലിന്റെ വാദം. വിവരം ചോര്‍ത്തിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് വാദിച്ചു. പരാതി കിട്ടിയാല്‍ നടപടി എടുക്കുമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേഡ്‌സ് അഥോറിറ്റി കോടതിയെ അറിയിച്ചു.
എന്നാല്‍ സ്വകാര്യതയുടെ അതിര്‍ത്തി ലംഘിക്കാനും പാടില്ലെന്ന് കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള വിവരം പുറത്തുവരണം. അതിര്‍ത്തി വരമ്പുകള്‍ പാലിച്ച് കരുതലോടെ വേണം വാര്‍ത്തകള്‍ നല്‍കാനെന്നും കോടതി നിര്‍ദേശിച്ചു. പോലീസ് അപഖ്യാതി ഉണ്ടാക്കില്ലെന്ന ഉറപ്പ് ദിഷ രവിയില്‍ നിന്നും കോടതി വാങ്ങി. കേസ് വിശദമായി കേള്‍ക്കാനായി മാറ്റി.
തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അസാധാരണമായ വാര്‍ത്താ പ്രാധാന്യമാണ് ചില മാധ്യമങ്ങള്‍ നല്‍കിയതെന്ന് ദിഷയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അറസ്റ്റിന് ശേഷം തന്നെ ഏത് കോടതിയിലാണ് ഹാജരാക്കുന്നത് എന്നത് സംബന്ധിച്ച് തന്റെ അഭിഭാഷകര്‍ക്ക് പോലും അറിവില്ലായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ചില മാധ്യമങ്ങള്‍ക്ക് കൃത്യമായ സമയം വരെ അറിയാമായിരുന്നു എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍