പി.ടി.എ ഭാരവാഹികള്‍ പുരസ്കാരം ഏറ്റുവാങ്ങി.
മീനങ്ങാടി: പൊതു വിദ്യാലയങ്ങളിലെ മികച്ച രണ്ടാമത്തെ അധ്യാപക രക്ഷാകര്ത്തൃസമിതിക്കുള്ള സംസ്ഥാനതല പുരസ്കാരം മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി.ടി.എ ഭാരവാഹികള്‍ ഏറ്റുവാങ്ങി.തിരുവനന്തപുരം പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി പുരസ്കാരം സമ്മാനിച്ചു. വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്, പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്,പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ജീവന് ബാബു, ഹയര്‍ സെക്കണ്ടറി ജോ. ഡയറക്ടര്‍ ഡോ.പി.പി പ്രകാശന്, എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ഡോ.ജെ.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍