OPEN NEWSER

Thursday 15. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പുല്‍പ്പള്ളിയിലെ കര്‍ഷകദമ്പതികള്‍ പുതുതലമുറക്ക് മാതൃക: ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ്

  • S.Batheri
16 Feb 2021

 

പുല്‍പ്പള്ളി: 90 കഴിഞ്ഞിട്ടും കാര്‍ഷികവൃത്തി ജീവിതമാര്‍ഗമാക്കി മാറ്റിയ പുല്‍പ്പള്ളി സുരഭിക്കവല മാത്യുമേരി ദമ്പതികളെ ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് നേരിട്ടെത്തി ആദരിച്ചു. കഴിഞ്ഞ ദിവസമാണ് ബിഷപ്പ് സുരഭിക്കവലയിലെ വീട്ടിലെത്തി ഇരുവരെയും കണ്ട് ആശയവിനിമയം നടത്തിയത്. പ്രായമത്തെ മറികടന്ന് മണ്ണിനെ സ്‌നേഹിക്കുന്ന ഈ ദമ്പതികള്‍ വയനാടിനും കര്‍ഷകസമൂഹത്തിനും അഭിമാനമാണെന്നും, പുതുതലമുറക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.  മാത്യുമേരി ദമ്പതികളെ കുറിച്ച് മാധ്യമങ്ങളില്‍ നേരത്തെ വാര്‍ത്തയായിരുന്നു. രാഹുല്‍ഗാന്ധി എം പി ഇരുവരും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദൃശ്യങ്ങളടക്കം ദേശീയ കര്‍ഷകദിനത്തില്‍ ട്വീറ്റ് ചെയ്തതോടെയാണ് ഇരുവരും ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളായി മാറിയത്. ഇതിന് പിന്നാലെ രാഹുല്‍ഗാന്ധി പുറത്തിറക്കിയ 2021 ലെ കലണ്ടറിലും ഇരുവരെയും ഉള്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പേരാണ് ഇരുവരെയും കാണാനായി ഇപ്പോള്‍ സുരഭിക്കവലയിലെ വീട്ടിലെത്തുന്നത്. കര്‍ഷകപുരോഗമന സമിതി സംസ്ഥാന ചെ യര്‍മാന്‍ പി എം ജോയി, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വത്സാചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസ് നെല്ലേടം, സിജോയി മാപ്ലശ്ശേരി, ജോസഫ് പെരുവേലി, കെ ആര്‍ ജയരാജ്, മാത്യു ഉണ്ണ്യാപ്പള്ളി, ജോസ് കണ്ടംതുരുത്തി, സാജന്‍ മാത്യു, ബാബു നമ്പുടാകം, എം ഡി ബാബു, സി ഡി ബാബു തുടങ്ങിയവര്‍ ബിഷപ്പിനോടൊപ്പമുണ്ടായിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇഎസ്എ ഭൂപടം ജനങ്ങളെ കബളിപ്പിക്കുന്നത്: കര്‍ഷക തൊഴിലാളി യൂണിയന്‍
  • നഷ്ടമായത് കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെ: സിപിഐഎം
  • ചെറുവയല്‍ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ സിപിഐ അനുശോചിച്ചു
  • ആധാര്‍ പുതുക്കലിന് പ്രത്യേക ക്യാമ്പുകള്‍ നടത്തും: വയനാട് ജില്ലാ കളക്ടര്‍
  • ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി. സതീശന്‍
  • പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്‌കാരം നാളെ; രാവിലെ 9 മുതല്‍ കമ്മന നവോദയ സ്‌കൂളില്‍ പൊതുദര്‍ശനം
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍ അനുശോചിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show