'ദിഷയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണം'; അറസ്റ്റിനെതിരേ കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതിനെതിരെ വിമര്‍ശനവുമായി കര്‍ഷക സംഘടനകള്‍. 'പ്രതിഷേധങ്ങളെ അടിച്ചമര്ത്താന് പോലീസിനെ ദുരുപയോഗം ചെയ്യുകയാണ് സര്ക്കാര്. യാതൊരു നിയമനടപടികളും പിന്തുടരാതെയുള്ള അറസ്റ്റിനെ അപലപിക്കുന്നു. ദിഷയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണം', കിസാന് മോര്ച്ച പുറത്തിറക്കിയ വാര്ത്താക്കുറിപ്പില് പറയുന്നുകര്‍ഷകസമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് പങ്കുവച്ച ടൂള്‍കിറ്റുമായി ബന്ധപ്പെട്ട് ബാംഗളൂരുവില്‍ നിന്നാണ് പരിസ്ഥിതി പ്രവര്‍ത്തകയും വിദ്യാര്‍ഥിനിയുമായ ദിഷ രവിയെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ദിഷ രവിയുടെ അറസ്റ്റില് രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധിക്കുന്നവര്‌ക്കെതിരെ കേസെടുത്ത് രാജ്യത്തെ നിശബ്ദമാക്കാമെന്ന് കരുതണ്ട എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.അഭിപ്രായ സ്വതന്ത്രം ഇല്ലാതായിട്ടില്ല, അഭിപ്രായങ്ങളെ പേടിക്കുന്നത് കേന്ദ്ര സര്ക്കാര് മാത്രമാണെന്നും രാഹുല് വിമര്‍ശിച്ചു. നിരായുധയായ പെണ്‍കുട്ടിയെ തോക്കേന്തിയവര്‍ ഭയപ്പെടുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും വിമര്‍ശനം നടത്തി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍