എടവക കമ്മോത്ത് വീണ്ടും വാഹനാപകടം; നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു; യാത്രികക്ക് നിസാര പരിക്ക്

എടവക:എടവക കമ്മോത്ത് നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി യാത്രികക്ക് നിസാര പരിക്കേറ്റു. കുപ്പാടിത്തറ സ്വദേശിനിക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് അപകടം. അപകടത്തില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസവും ഇവിടെ വാഹനാപകടം സംഭവിച്ചിരുന്നു. അന്ന് മൂന്ന് കാറുകളും, ഒരു ബൈക്കും ഭാഗികമായി തകര്‍ന്നിരുന്നു. റോഡ് നവീകരണത്തിന് ശേഷം കുത്തനെയുള്ള വളവായ ഇവിടെ അപകട സാധ്യത ഉയര്‍ന്നിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പുറമെ നിന്നും വരുന്ന വാഹന യാത്രികര്‍ക്ക് റോഡ് പരിചിതമില്ലാത്തതും അപകടത്തിന് വഴിയൊരുക്കുന്നുണ്ട്. ഇവിടെ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ജാഗ്രത സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍