ഐഎസ്ആര്‍ഒ ചെയര്‍മാന്റെ മകന് ചട്ടങ്ങള്‍ മറികടന്ന് ജോലി നല്‍കിയെന്ന് ആരോപണം

ബംഗളൂരു: ഐസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്റെ മകന് ചട്ടങ്ങള്‍ മറികടന്ന് എല്‍പിഎസ്സിയില്‍ ജോലി നല്‍കിയെന്ന് പരാതി. ജനുവരി 25നാണ് ശിവന്റെ മകന്‍ സിദ്ധാര്‍ത്ഥന് തിരുവനന്തപുരം വലിയ മലയിലെ ഐഎസ്ആര്‍ഒ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ ജോലി നല്‍കിയത്.
നിയമനം ചട്ടങ്ങള്‍ പാലിക്കാതെയാണെന്നുള്ള പരാതിയില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്‍പിഎസ്സി ഡയറക്ടര്‍ വി. നാരായണന്‍ സിദ്ധാര്‍ത്ഥന് ജോലി നല്‍കുന്നതിനായി ഗൂഡാലോചന നടത്തിയെന്നും സ്വജനപക്ഷപാതത്തോടെ നീക്കം നടത്തിയെന്നുമാണ് പരാതി. ശിവന്‍ ഇസ്രോ ചെയമാന്‍ സ്ഥാനത്ത് നിന്ന് ഒഴിയുന്നതിന് മുമ്പായി സിദ്ധാര്‍ത്ഥന്റെ നിയമനം നടത്താന്‍ നാരായണന്‍ തിടുക്കം കാട്ടിയെന്നും പരാതിയില്‍ പറയുന്നു.
അതേസമയം നിയമനം നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് ശിവന്റെ ഓഫീസ് അറിയിച്ചു. എംടെക്കുകാരനായ സിദ്ധാര്‍ത്ഥിന്റെ അപേക്ഷ എല്ലാ ചട്ടങ്ങളും പാലിച്ചാണ് പരിഗണിച്ചതെന്നും മെറിറ്റ് ലിസ്റ്റില്‍ രണ്ടാം റാങ്കുകാരനായിരുന്നു സിദ്ധാര്‍ത്ഥമെന്നുമാണ് വിശദീകരണം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍