ഇന്ധനവില: നിസഹായതയില്‍ ജനം

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലകള്‍ വീണ്ടും റിക്കാര്‍ഡ് ഭേദിച്ച് ദിവസേന കൂട്ടുന്നതിനെതിരേ രാജ്യമെങ്ങും രോഷം പുകയുന്നു. പാചകവാതകത്തിന് 25 രൂപ കൂട്ടിയതിനു പിന്നാലെ പെട്രോളിനും ഡീസലിനും ഇന്നലെയും ലിറ്ററിന് യഥാക്രമം 25 പൈസയും 30 പൈസയും കൂട്ടി. രാജ്യത്ത് ഇന്ധനവില സെഞ്ചുറിയിലേക്കു നീങ്ങിയിട്ടും പ്രതിപക്ഷ കക്ഷികള്‍ കാര്യമായ പ്രത്യക്ഷ സമരം നടത്താത്തതു സാധാരണക്കാരെ ഞെട്ടിക്കുകയാണ്. ഡല്‍ഹിയില്‍ പെട്രോളിന് 87.85 രൂപയും ഡീസലിന് 78.03 രൂപയുമാണു പുതിയ വില. ചെന്നൈ: യഥാക്രമം 90.18, 83.18, കോല്‍ക്കത്ത: 89.16, 81.61, മുംബൈ: 94.36, 84.94 എന്നിങ്ങനെയാണു നാലു വന്‍നഗരങ്ങളിലെ ഇന്നലത്തെ വില. കഴിഞ്ഞ ജനുവരി ആറിനുശേഷം പെട്രോള്‍ ലിറ്ററിന് 3.60 രൂപയും ഡീസലിന് 3.61 രൂപയും വില കൂട്ടി. ഇതിനു പുറമെ പെട്രോള്‍ ലിറ്ററിന് 2.50 രൂപയും പെട്രോളിന് 4.00 രൂപയും കേന്ദ്രബജറ്റില്‍ പ്രത്യേക സെസ് ഏര്‍പ്പെടുത്തുകയും ചെയ്തു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകസിലിണ്ടറിന് ഈ മാസം ഒറ്റയടിക്ക് 25 രൂപ കൂട്ടി വില 726 രൂപയാക്കി.
റസ്റ്ററന്റുകളിലും മറ്റും ഉപയോഗിക്കുന്ന 14 കിലോ സിലിണ്ടറിന് 1,541.45 രൂപയാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം ജൂണ് ഏഴു മുതല്‍ മൂന്നാഴ്ച കൊണ്ട് 22 തവണ ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. ഡീസല്‍ ലിറ്ററിന് 11.14 രൂപയും പെട്രോളിന് 9.17 രൂപയുമാണു കൂട്ടിയത്. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 60 ഡോളര്‍ ആണ് ഇന്നലത്തെ വില. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്‌പോള്‍ ക്രൂഡ് ഓയിലിന്റെ 2014 മേയിലെ ശരാശരി വില ബാരലിന്: 100 ഡോളര്‍ ആയിരുന്നു. അന്ന് ഇന്ത്യയിലെ പെട്രോള്‍ വില ലിറ്ററിന്: 72 രൂപ. ഡീസലിന് 56.71 രൂപ. എന്‍ഡിഎ സര്‍ക്കാരിന്റെ ആറു വര്‍ഷക്കാലത്ത് ആഗോള വിപണയിലെ ക്രൂഡ് ഓയില്‍ വില പൊതുവേ ഗണ്യമായി ഇടിഞ്ഞിരുന്നെങ്കിലും രാജ്യത്തെ നികുതികളും ചില്ലറവില്‍പ്പന വിലയും പടിപടിയായി കൂട്ടി.
കഴിഞ്ഞ വര്‍ഷം അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു 11.26 മുതല്‍ 39.68 ഡോളര്‍ വരെ. പക്ഷേ ഇന്ത്യയില്‍ 2020 ജൂലൈയില്‍ പെട്രോളിന് 80.43 രൂപ മുതല്‍ 83.63 വരെയും ഡീസലിന് 77.04 മിതല്‍ 81.94 വരെയുമായിരുന്നു വില. 2008 ഏപ്രില്‍, മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ആഗോള ക്രൂഡ് വില 113 മുതല്‍ 140 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇക്കാലയളവില്‍ പെട്രോള്‍ ലിറ്ററിന് അഞ്ചു രൂപ കൂട്ടിയിട്ടും ഇന്ത്യയിലെ ചില്ലറ വില്‍പ്പന വില ശരാശരി 50.56 രൂപ മുതല്‍ 55.88 രൂപ വരെയായിരുന്നു. 2008 ഫെബ്രുവരിയില്‍ ക്രൂഡ് വില 67 ഡോളര്‍ ആയിരുന്ന കാലത്ത് ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് 45.52 മുതല്‍ 50.51 രൂപയായിരുന്നു ശരാശരി വില. ജോര്‍ജ് കള്ളിവയലില്‍
വില വീണ്ടും കൂടി
കൊച്ചി: തുടര്ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്ധിച്ചു. പെട്രോളിന് 25 പൈസയുടെയും ഡീസലിന് 31 പൈസയുടെയും വര്ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള് വില 89.73 രൂപയും ഡീസല് വില 83.94 രൂപയുമായും ഉയര്ന്നു. കൊച്ചിയിലാകട്ടെ പെട്രോള് വില 88.20 രൂപയും ഡീസല് വില 82.47 രൂപയുമായി. ഈ മാസം മാത്രം അഞ്ചാം തവണയാണ് ഇന്ധനവില വര്ധിക്കുന്നത്.<


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍