മേജര്‍ രവി കോണ്‍ഗ്രസ് വേദിയില്‍; ചെന്നിത്തലയുടെ യാത്രയില്‍ പങ്കെടുത്തു
കൊച്ചി: നടനും സംവിധായകനുമായ മേജര്‍ രവി കോണ്‍ഗ്രസ് വേദിയില്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണ യോഗത്തിലാണ് അദേഹം പങ്കെടുത്തത്. ബിജെപി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് എത്തുന്നതിന്റെ ഭാഗമായാണു ഈ നീക്കമെന്നാണു സൂചന.മേജര്‍ രവി സ്വീകരണ യോഗത്തില്‍ പങ്കെടുക്കുമെന്ന സൂചന ഇന്നു രാവിലെ പ്രതിപക്ഷ നേതാവ് നല്‍കിയിരുന്നു. പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്കി അദേഹത്തെ സ്വീകരിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
നേരത്തെ ചില ബിജെപി നേതാക്കളെ മേജര്‍ രവി പരസ്യമായി കുറ്റപ്പെടുത്തിയതും ഇത്തവണ ബിജെപി നേതാക്കള്‍ക്കായി എവിടെയും പ്രസംഗിക്കാന്‍ പോകില്ലെന്നു പറഞ്ഞതും ബിജെപി ബന്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനയായി വിലയിരുത്തലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍