വിഷുവിന് വിഷരഹിത പച്ചക്കറിയുമായി ജെ.സി.ഐ മീനങ്ങാടി
മീനങ്ങാടി: വിഷുവിന് വിഷ രഹിത പച്ചക്കറികള്‍ വീടുകളില്‍ ഉല്‍പ്പാദിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി ജെ.സി.ഐ മീനങ്ങാടി റോയല്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. മികച്ച രീതിയില്‍ പച്ചക്കറി ഉല്‍പ്പാദനം നടത്തുന്ന കുടുംബങ്ങള്‍ക്ക് സമ്മാനങ്ങളും നല്‍കും. സോണ്‍ വൈസ് പ്രസിഡന്റ് മനു പാമ്പാനി തൈകളുടെ വിതരണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് കെ.പി സനോജ് അധ്യക്ഷത വഹിച്ചു. കെ.എം കുര്യാക്കോസ്, ജസ്റ്റിന് ജ്വാഷ്വാ, രഞ്ജിത് കുമാര്‍.കെ.എ, ദീപ സനോജ് എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍