OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബഫര്‍ സോണ്‍ കരട് വിജ്ഞാപനം; ശക്തമായ സമരപരിപടികളുമായി മലങ്കര കാത്തലിക്ക് അസോസിയേഷന്‍ ബത്തേരി രൂപത.

  • S.Batheri
11 Feb 2021

 

ബത്തേരി:  വയനാട് വന്യജീവി സങ്കേതത്തിനുചുറ്റും അശാസ്ത്രീയമായ രീതിയില്‍ ബഫര്‍ സോണ്‍ എന്ന ഓമനപ്പേരില്‍ ഇറക്കിയ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നും, ഇത് സംബന്ധിച്ച് വയനാടന്‍ ജനതയുടെ ആശങ്ക അകറ്റണമെന്നും ബത്തേരി രൂപതാ മലങ്കര കാത്തലിക്ക് അസോസിയേഷന്‍ എം.സി.എയുടെ പ്രഥമ രൂപതാ എക്‌സിക്യൂട്ടീവ് സമ്മേളനം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് രൂപതയിലെ വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, നീലഗിരി എന്നീ ജില്ലകളിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും ഒപ്പുശേഖരണം നടത്തി പ്രധാനമന്ത്രിക്ക് അയക്കും.

വയനാട് ജില്ലയിലെ ഭൂരിഭാഗം ജനവാസ കേന്ദ്രങ്ങളും, കോഴിക്കോട് ജില്ലയിലെ 9 വില്ലേജുകളും (ചെമ്പനോട്, ചങ്ങരോത്ത്,  പേരാമ്പ്ര, കൂരാച്ചുണ്ട്, കാന്തലോട്, പൂതുപ്പാടി,കടവൂര്‍, കട്ടിപ്പാറ) എന്നിവയും പ്രതിസന്ധിയിലാകും. മാത്രമല്ല ആറളം വന്യ ജീവി സങ്കേതത്തിന്റെ ബഫര്‍സോണില്‍പ്പെടുന്ന തിരുനെല്ലി വില്ലേജും പ്രശ്‌നമേഖലയാവും.ഇതിന്റെ പ്രത്യാഘാതങ്ങള്‍ സമീപപ്രദേശങ്ങളെയും ജില്ലയുടെ വികസനത്തെയും തകിടം മറിക്കും. സാമ്പത്തികവിദ്യാഭ്യാസആധ്യാത്മികഅടിസ്ഥാന സൗകര്യമേഖലകള്‍ തകര്‍ന്നടിയും. ഇപ്പോള്‍ ഇറക്കിയ പരിസ്ഥിതിലോല മേഖലയുടെ കരട് വിജ്ഞാപനം കുടിയേറ്റ ജനതയെ കുടിയൊഴുപ്പിക്കുന്നതാണെന്നുംബത്തേരി രൂപതാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസ്  യോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.എം.സി.എ. രൂപതാ സ്പിരിച്ച്വല്‍ അഡൈ്വസര്‍ ഫാ.ആന്റോ എടക്കളത്തൂര്‍, രൂപതാ പ്രസിഡണ്ട് വര്‍ഗ്ഗീസ് പോക്കാട്ട്, ദേശീയ പ്രസിഡണ്ട് വി.പി.മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show