OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബഫര്‍ സോണ്‍ സീറോ പോയന്റില്‍ നിര്‍ണ്ണയിക്കണം : സ്വതന്ത്ര കര്‍ഷക സംഘം

  • S.Batheri
11 Feb 2021

 

ബത്തേരി: വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളുടെ ബഫര്‍ സോണ്‍ സീറോ പോയിന്റില്‍ നിര്‍ണ്ണയിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെയും നിയോജക മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉള്‍പ്പെടുത്തി പരിസ്ഥിതിലോല മേഖല പ്രഖ്യാപിച്ചത് വയനാട് പോലുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. വയനാട്, മലബാര്‍, ആറളം വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെ പരിസ്ഥിതി ലോല മേഖല ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി സര്‍ക്കാര്‍ തെറ്റുതിരുത്തി പുനര്‍ നിര്‍ണ്ണയിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 

പ്രസിഡണ്ട് വി. അസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഖാലിദ് രാജ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിലോല മേഖല നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ബഹുജന സമരങ്ങളുമായി യോജിക്കാവുന്നവരു മായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു. എം. അന്ത്രു ഹാജി, ടി.പി. അഹമദ് കോയ, ബാവ ഹാജി ചീരാല്‍, കല്ലിടുമ്പന്‍ ഹംസ ഹാജി, ഉസ്മാന്‍ മേമന, കെ. ഖാലിദ്, പി.കെ.മൊയ്തീന്‍ കുട്ടി, പി. സി. കുഞ്ഞി മുഹമ്മദ്, എ.പി.അബ്ദുല്‍ ഗഫൂര്‍, കെ.എം. അസൈനാര്‍, ഇബ്രാഹിം തൈ തൊടി പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുല്‍ അസീസ് ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു മണ്ഡലം സെക്രട്ടറി ടി.പി. ലത്തീഫ് സ്വാഗതവും ജില്ലാ സെക്രട്ടറി സി.മുഹമ്മദ് നന്ദിയും പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show