സതീഷ് മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്; സ്‌പൈഡേഴ്‌സ് ജേതാക്കള്‍
വടുവന്‍ചാല്‍: ഒന്നാമത് സതീഷ് മെമ്മോറിയല്‍ അഖില കേരള 8 ഓവര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ സ്‌പൈഡേഴ്‌സ് മാനന്തവാടി വിജയികളായി. കേരളത്തിലെ മികച്ച 24 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരച്ചു. ഫൈനലില്‍ ചലഞ്ചേഴ്‌സ് മാനന്തവാടിയെ 49 റണ്‍സിന് പരാജയപ്പെടുത്തിയാണ് സ്‌പൈ ഡേഴ്‌സ് ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത സ്‌പൈഡേഴ്‌സ് എട്ട് ഓവറില്‍ 142 റണ്‍സ് നേടി. ലിബി അര്‍ധ സെഞ്ച്വറി നേടി. മറുപടി ബാറ്റിംഗില്‍ ചലഞ്ചേഴ്‌സിന്റെ ഇന്നിങ്‌സ് 93 റണ്‍സില്‍ അവസാനിച്ചു. ടൂര്‍ണമെന്റില്‍ ബാറ്റിംഗില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ലിബി മികച്ച ബാറ്റ്‌സ്മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഏറെക്കാലമായി കളിക്കളത്തില്‍ നിന്നും വിട്ടുനിന്നിരുന്ന സ്‌പൈഡേഴ്‌സ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍