റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പന്ത്രാണ്ടാം വാര്‍ഡിലെ അഞ്ചോളം റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. സുരഭിക്കവല -വെട്ടിക്ക കവല റോഡ്, ട്രാന്‍സ്ഫോമര്‍ കവല-വെട്ടുക്കാട്ടിക്കവല റോഡ്, ഓണാട്ടുകവല- അയ്യം മറ്റത്തില്‍ റോഡ്, പുലരിക്കവല -ഗ്രാമശ്രീക്കവല റോഡ്, വെട്ടിക്കക്കവല- കുഴുപ്പുമാലിക്കവല റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികളാണ് ആരംഭിച്ചത്. ഐ. സി ബാലകൃഷ്ണന് എം.എല്‍.എ യുടെ പ്രദേശിക വികസന ഫണ്ടും ജില്ല പഞ്ചായത്ത് ഫണ്ടുമുപയോഗിച്ചാണ് വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന് റോഡുകളുടെ ടാറിംഗ് പ്രവൃത്തികള്‍ക്ക് അനുമതിയായത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍