ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
പയ്യമ്പള്ളി: പയ്യമ്പള്ളി കുറുക്കന്‍മൂലയില്‍ നിയന്ത്രണം വിട്ട് ടെലിഫോണ്‍ പോസ്റ്റിലും, മതിലിലുമിടിച്ച് മറിഞ്ഞ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായിരുന്ന യുവാവിന് ദാരുണാന്ത്യം. പയ്യമ്പള്ളി കുറുക്കന്‍മൂല കുന്നുംപുറത്ത് കുര്യന്റെ മകന്‍ കെ.കെ റോബിച്ചന്‍ (46) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ കുറുക്കന്‍മൂലയില്‍ വെച്ചായിരുന്നു സംഭവം. കാട്ടിക്കുളം ഭാഗത്ത് നിന്ന് കാപ്പിക്കുരു കയറ്റി കുറുക്കന്‍മൂല ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും, അതേ ദിശയില്‍ റോഡരികിലുണ്ടായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.റോഡരികില്‍ ബൈക്കിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്നറോബിച്ചനെ തട്ടാതിരിക്കാനുള്ള ശ്രമത്തിനിടയില്‍ ലോറി നിയന്ത്രണം വിട്ട് സമീപത്തെ ടെലിഫോണ്‍ പോസ്റ്റിലിടിച്ച ശേഷം മതിലിലിടിച്ച് റോബിച്ചന് മുകളിലേക്ക് മറിഞ്ഞതായാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് ജെ.സി.ബിയുടെ സഹായത്തോടെ ലോറി ഉയര്‍ത്തി റോബിച്ചനെ പുറത്തെടുത്തുവെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജിന്‍സി. മക്കള്‍: ആകാശ്, അലോണ
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍