OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി കെ.സി.വൈ.എം മുള്ളന്‍കൊല്ലി മേഖല

  • S.Batheri
27 Jan 2021

 

മുള്ളന്‍കൊല്ലി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.സി.വൈ.എം മുള്ളന്‍കൊല്ലി മേഖലയുടെ നേതൃത്വത്തില്‍ പെരിക്കല്ലൂര്‍ കടവ് മുതല്‍ പുല്‍പ്പള്ളി ടൗണിലേക്ക് കര്‍ഷക പ്രശ്‌നങ്ങള്‍ തുറന്ന് കാണിക്കുന്ന പ്ലോട്ടുകളുടെ അകമ്പടിയോടെ ബൈക്ക് റാലി നടത്തി. കര്‍ഷകസമരത്തിന് പിന്തുണയോടൊപ്പം വന്യമൃഗ ശല്ല്യത്തിന് ശാശ്വത പരിഹാരം കാണുക, ദിനം പ്രതി വര്‍ദ്ധിച്ച് വരുന്ന ഇന്ധന വിലവര്‍ദ്ധനവിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൂടിയാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. സമരമുഖത്തെ കര്‍ഷകര്‍ക്കൊപ്പമാണ് രാജ്യം മുഴുവന്‍ എന്ന് മേഖല പ്രസിഡന്റ് ഫെബിന്‍ കാക്കോനാല്‍ പറഞ്ഞു. മേഖല ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, സെക്രട്ടറി ജോഫസ് ഡിപ്പോയില്‍, ആല്‍ബില്‍ കൂട്ടുങ്കല്‍, അഗസ്റ്റിന്‍ മേമാട്ട്, റിയ കുന്നേല്‍, സച്ചിന്‍ സാജു, ഡയോണ എഴുമായില്‍, ഫാ. ജോര്‍ജ് ആലുക്ക, ബിബിന്‍ ചെമ്പക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show