ചന്ദന മോഷണ കേസിലെ പ്രതികള്‍ അറസ്റ്റില്‍
ബത്തേരി: സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ പോലീസ് സ്റ്റേഷന് പരിധികളില്‍ നിന്നും ചന്ദന മോഷണം ചെയ്തുക്കൊണ്ട് പോയ രണ്ടു പ്രതികളെ ബീനച്ചിക്കടുത്ത് വെച്ച് വാഹന പരിശോധനക്കിടെ ബത്തേരി പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ തിരൂരങ്ങാടി വളക്കണ്ടി കൈതകത്ത് വീട്ടില്‍ മുഹമ്മദ് റാഫി (40), തിരൂരങ്ങാടി വട്ടപ്പറമ്പില്‍ കൊടുമ്പറ്റില്‍ വീട്ടില്‍ ഫായിസ് (23) എന്നിവരെയാണ് പ്രതികള്‍ സഞ്ചരിച്ച വാഹന സഹിതം ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ ജി. പുഷാപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലായി അമ്പലവയല്‍ പോലീസ് സ്റ്റേഷന് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ പറമ്പില്‍ നിന്നും, ബത്തേരി പോലീസ് സ്റ്റേഷന് പരിധിയിലെ പട്ടരുപടിയില്‍ നിന്നും ചന്ദന മേഷണം നടത്തിയത് ഇവര്‍ തന്നെയാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു.മുഹമ്മദ് റാഫി മലപ്പുറം, വയനാട് ജില്ലകളിലായിട്ട് ഒന്‍പതോളം മോഷണകേസില്‍ പ്രതിയാണ്. മലപ്പുറം ജില്ലയില്‍ ഫായിസിന് മൂന്നോളം കേസുകള്‍ നിലവിലുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്നും മരം മുറിക്കുന്ന വാളും കിട്ടിയിട്ടുണ്ട്. മേഷണത്തിനായി പോകുന്ന വഴിയാണ് പോലീസ് പിടിയിലായത്.വാഹനങ്ങള്‍ വാടക എടുത്താണ് പ്രതികള്‍ മോഷണത്തിന് പോകുന്നത്. വാഹനപരിശോധനക്കിടെ പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്.എ െരാംജിത്ത് പി.ജി , സി.പി.ഒ മാരായ നൗഫല്‍ , കിഷോര്‍ , പീയൂഷ് , സന്തോഷ് എന്നിവരാണ് ഉണ്ടായിരുന്നത് . നടപടി ക്രമങ്ങള്പൂര്ത്തിയാക്കിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് ജില്ലാ പോലീസ് മേധാവിഅറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍