ഏഴു വയസ്സുകാരനെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു;അമ്മയുടെ സുഹൃത്തിനെതിരെ കേസെടുത്തു
കേണിച്ചിറ: കേണിച്ചിറ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 7 വയസ്സുകാരനെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചതിന് കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെതിരെ കേസെടുത്തു. മേപ്പാടി കുന്നമ്പറ്റ സ്വദേശി സഹദേവന് എന്നയാള്‍ക്കെതിരെയാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമ പ്രകാരം കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയുടെ കുന്നമ്പറ്റയിലുള്ള വീട്ടില്‍ വെച്ചാണ് കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചത് .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍