OPEN NEWSER

Friday 11. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന് 229 പേര്‍ക്ക് കൂടി കോവിഡ്; 171 പേര്‍ക്ക് രോഗമുക്തി ;227 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  • Mananthavadi
14 Jan 2021

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (14.1.21) 229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 171 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 227 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 6 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19541 ആയി. 16592 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 117 മരണം. നിലവില്‍ 2832 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2168 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി സ്വദേശികളായ 24 പേര്‍, മാനന്തവാടി 23 പേര്‍, മുട്ടില്‍ 20 പേര്‍, അമ്പലവയല്‍ 19 പേര്‍, മൂപ്പൈനാട് 18 പേര്‍, നെന്മേനി 17 പേര്‍, പടിഞ്ഞാറത്തറ 15 പേര്‍, പനമരം 11 പേര്‍, കോട്ടത്തറ, പുല്‍പ്പള്ളി എട്ടു പേര്‍ വീതം, കല്‍പ്പറ്റ, പൂതാടി, തവിഞ്ഞാല്‍ ഏഴ് പേര്‍ വീതം, തൊണ്ടര്‍നാട്, വെള്ളമുണ്ട, വെങ്ങപ്പള്ളി ആറു പേര്‍ വീതം, മീനങ്ങാടി അഞ്ചു പേര്‍, മേപ്പാടി, എടവക, വൈത്തിരി നാലു പേര്‍ വീതം, കണിയാമ്പറ്റ,  പൊഴുതന മൂന്ന് പേര്‍ വീതം, തിരുനെല്ലി സ്വദേശികളായ രണ്ട് പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശിയും, ദുബൈയില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശിയുമാണ് ഇതര സംസ്ഥാനത്ത് നിന്നും, വിദേശത്ത് നിന്നും എത്തി രോഗബാധിതരായത്.

 171 പേര്‍ക്ക് രോഗമുക്തി

മേപ്പാടി സ്വദേശികളായ 8 പേര്‍, ബത്തേരി 6 പേര്‍, മാനന്തവാടി 5 പേര്‍, കല്‍പ്പറ്റ, നൂല്‍പ്പുഴ, വൈത്തിരി 3 പേര്‍ വീതം, തവിഞ്ഞാല്‍, പടിഞ്ഞാറത്തറ, മുട്ടില്‍, വെള്ളമുണ്ട 2 പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി, പനമരം, തൊണ്ടര്‍നാട്, നെന്മേനി, തരിയോട്, എടവക ഒരാള്‍ വീതം, വീടുകളില്‍ ചികിത്സയിലുള്ള 128 പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്.

 575 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.1.21) പുതുതായി നിരീക്ഷണത്തിലായത് 575 പേരാണ്. 609 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8775 പേര്‍. ഇന്ന് വന്ന 45 പേര്‍ ഉള്‍പ്പെടെ 356 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1303 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 229944 സാമ്പിളുകളില്‍ 227515 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 207974 നെഗറ്റീവും 19541 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യിപ്പിച്ച കണ്ടക്ടര്‍ക്ക് സസ്‌പെപെന്‍ഷന്‍
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show