മുസ്‌ലിം യൂത്ത്‌ലീഗ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാരിന്റെ ജനവഞ്ചനയില്‍ പ്രതിഷേധിച്ച് ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി കലക്ടറേറ്റ് മാര്‍ച്ചും,ധര്‍ണ്ണയും നടത്തി.മടക്കിമലയില്‍ സൗജന്യമായി ലഭിച്ച ഭൂമി ഒഴിവാക്കി, ചുണ്ടയില്‍ വിലകൊടുത്ത് ഭൂമി വാങ്ങുമെന്നും, പിന്നീട് വിംസ് മെഡിക്കല്‍ കോളജ്ഏറ്റെടുക്കുമെന്നും വാഗ്ദാനം നല്‍കി വയനാടന്‍ ജനതയെ കബളിപ്പിച്ചഇടതുസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത്‌ലീഗ് മാര്‍ച്ച്നടത്തിയത്. കലക്ടറേറ്റ് പടിക്കല്‍ നടന്ന ധര്‍ണ്ണ യൂത്ത്‌ലീഗ് സംസ്ഥാനവൈസ് പ്രസിഡണ്ട് പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ചെയര്‍മാന്‍ കേയംതൊടി മുജീബ്, പി.പി ഷൈജല്‍, സലീം മേമന, ഹനീഫപൊഴുതന, എം.സി.എം ജമാല്‍, കാട്ടി ഗഫൂര്‍, എം.പി നവാസ്, ജാഫര്‍മാസ്റ്റര്‍, സലാം വെള്ളമുണ്ട, ഹുനൈസ് സി.ടി, ഉവൈസ് എവെട്ടന്‍, സമദ്കണ്ണിയന്‍, ഷിഹാബ് മേപ്പാടി, സി.കെ മുസ്തഫ, ഹാരിസ് കാട്ടിക്കുളം,സി.കെ അബ്ദുള്‍ ഗഫൂര്‍, നിസാം കല്ലൂര്‍, അസിസ് വെള്ളമുണ്ടസംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ ആരിഫ് സ്വാഗതവും,വൈസ് പ്രസിഡണ്ട് എ.പി. മുസ്തഫ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍