സബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി
മാനന്തവാടി: സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുക, ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക, കേരള സര്‍ക്കാരിന്റെ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍കാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മാനന്തവാടി സബ് ട്രഷറിക്ക് മുന്നില്‍ കേരള സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെ.എസ്.എസ്.പി.എ)മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ധര്‍ണ്ണ നടത്തി.ധര്‍ണ്ണ എ.ഐ.സി.സി മെമ്പറും, കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. കേരള സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് വിപിനചന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.കെ കുഞ്ഞമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ സുകുമാരന്‍, നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ് ഗിരീശന്, സെക്രട്ടറി ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. പുഷ്പലത, ആര്‍ച്ചിഡല്‍, വി.രാധാകൃഷ്ണന്, എന്‍.എം തോമസ്. എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍