OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി ;മയക്കുവെടി വെക്കാന്‍ ശ്രമം

  • S.Batheri
12 Jan 2021

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ  കണ്ടെത്തി. സീതാമൗണ്ട് പാറക്കവലക്ക് സമീപം കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. സി സി എഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തിരച്ചിലില്‍ ഉച്ചയോടെയാണ് കടുവയെ കണ്ടെത്തിയത്. കാല്‍പാടുകള്‍ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് കടുവയെ നീക്കങ്ങള്‍ നിരീക്ഷിച്ച് കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. പ്രദേശത്തെ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് വനംവകുപ്പും, പൊലീസും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സി സി എഫ് വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള നൂറംഗ വനപാലകസംഘം ഏഴ് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പിലെ വിദഗ്ധസംഘവും തിരച്ചിലിന് എത്തിയിരുന്നു. വെറ്ററിനറി സര്‍ജന്മാരും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. നിര്‍ദേശം ലഭിച്ചാല്‍ മയക്കുവെടി പിടികൂടാനാണ് നീക്കം. കഴിഞ്ഞ ദിവസം പ്രദേശത്തെ രണ്ട് വീടുകളിലെ തൊഴുത്തിന് സമീപത്തായി കടുവയുടെ കാല്‍പാടുകള്‍ കണ്ടിരുന്നു. കടുവയെ കണ്ടെത്തിയ സ്ഥലത്തിന് ചുറ്റുമായി വനപാലകസംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഒരാഴ്ചയായി കൊളവള്ളി, പാറക്കവല, ഐശ്വര്യക്കവല, സീതാമൗണ്ട് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു കടുവയുടെ സാന്നിധ്യമുണ്ടായിരുന്നത്. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് പ്രദേശത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിരുന്നു. കൂടുകളില്‍ കടുവ കുടുങ്ങാത്തതിനെ തുടര്‍ന്നായിരുന്നു മയക്കുവെടി വെച്ച് പിടികൂടാനുള്ള തീരുമാനത്തിലെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ജില്ലയിലെ വിവിധ റെയ്ഞ്ചുകളിലുള്ള  വനപാലകര്‍ തിരച്ചിലിന് എത്തിയിരുന്നു. വൈകിട്ടോടെ കടുവയെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show