OPEN NEWSER

Tuesday 14. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കടുവയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു ;കാല്‍പാടുകള്‍ കണ്ടെത്തി 

  • S.Batheri
12 Jan 2021

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൊളവള്ളിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്താനായി വനംവകുപ്പ് രാവിലെ 10 മണിയോടെ തിരച്ചില്‍ ആരംഭിച്ചു. സി.സി.എഫിന്റെ നേതൃത്വത്തിലുള്ള 100 അംഗം സംഘമാണ് 7 സ്‌ക്വാഡുകളായി തിരിഞ്ഞ് തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ രണ്ട് വീടുകളുടെ സമീപത്തായി കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി വനം വകുപ്പ് സ്ഥിരീകരിച്ചു. പ്രദേശത്തെ ജനങ്ങളെ തിരച്ചിലില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കിയാണ് അപകടകാരിയായ കടുവയെ കണ്ടെത്തുവാനായി തിരച്ചില്‍ ആരംഭിച്ചത്. പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചും കടുവയെ ഏത് വിധേനയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് വന വകുപ്പ് .വന വകുപ്പ് ജീവനക്കാരനു നേരെ ആക്രമണം ഉണ്ടായതിനു ശേഷം കടുവയെ കണ്ടതായി യാതൊരു സൂചനയും ലഭിച്ചിട്ടില്ല. എന്നാല്‍ കടുവ പ്രദേശത്ത് തന്നെ ഉണ്ടെന്നുള്ള നിഗമനത്തിലാണ് നാട്ടുകാര്‍.

ഇന്നലെ വൈകിട്ടോടെ ഒരു കൂട് സ്ഥാപിച്ചതോടെ കടുവയ്ക്കായി മൂന്ന് കൂടുകളാണ് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുളളത്. തിരച്ചിലില്‍ കടുവയെ കണ്ടത്തിയാല്‍ മയ്ക്കു വെടി വച്ച് പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് വന വകുപ്പ്. ഇതിനായുള്ള ബന്ധപ്പെട്ടവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ചും കടുവ മേഖലയില്‍ നിന്ന് പോയോയെന്ന് കണ്ട താനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. തിരച്ചിലിനായി മേഖലയില്‍ പരിചിതരായ ഉദ്യോഗസ്ഥരെ തന്നെ നിയോഗിച്ച് പരിശോധന ശക്തമാക്കി ജനങ്ങള്‍ക്കിടെയിലുള്ള ആശങ്കയകറ്റാന്‍ വന വകുപ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

അേേമരവാലിെേ മൃലമ

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 'കിടക്കാന്‍ സ്ഥലമില്ല, കയ്യില്‍ പണമില്ല' സ്‌റ്റേഷനില്‍ അഭയം ചോദിച്ചെത്തിയത് മോഷണകേസിലെ പ്രതി; കയ്യോടെ പൊക്കി മാനന്തവാടി പോലീസ്
  • വയനാട് ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം ഒക്ടോബര്‍ 21 ന് വെള്ളമുണ്ട പഞ്ചായത്തില്‍
  • അഡ്വ.ടി.ജെ ഐസക് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍സ്ഥാനം രാജിവെച്ചു
  • സ്‌റ്റോക്ക് രജിസ്റ്ററില്‍ 26 കിലോ ചന്ദനമുട്ടികളുടെ കുറവ്; വള്ളിയൂര്‍ക്കാവില്‍ നിന്നും ചന്ദനം അടിച്ചുമാറ്റിയോ ?
  • പണം വെച്ച് ചീട്ടുകളിച്ച നാലംഗ സംഘം പിടിയില്‍
  • വയനാട് ജില്ലയില്‍ 50,592 കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കി
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ വയനാട് ജില്ലാതല ഉദ്ഘാടനം നടത്തി
  • ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show