വന്യമൃഗ ശല്യത്തിന്ശാശ്വത പരിഹാരം കാണണം: കെ.സി.വൈ.എം മുള്ളന്‍കൊല്ലി മേഖല
മുള്ളന്‍കൊല്ലി: കൊളവള്ളി മേഖലയില്‍ കടുവ ഭീതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വന്യമൃഗ ശല്യത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ശാശ്വത പരിഹാരം കാണണമെന്നും, ഇത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ മാത്രം ഇടപെടാതെ പ്രദേശത്തെ തുടര്‍ച്ചയായിയുണ്ടാകുന്ന വന്യമൃഗ ശല്യത്തില്‍ നിന്ന് രക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ ഇടപെട്ടു നടപടികള്‍ സ്വീകരിക്കണം എന്നും കെ.സി.വൈ.എം മുള്ളന്‍കൊല്ലി മേഖല ആവശ്യപ്പെട്ടു.മേഖല ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, പ്രസിഡന്റ് ഫെബിന് കാക്കോനാല്‍, സെക്രട്ടറി ജോസഫ് ജോര്‍ജ്, ഭാരവാഹികളായ ഡയോണ ജോയി, ഡൈന ടോം, ആല്ബിന് സജി, ലാലു ജോസ്, അഗസ്റ്റിന് അബ്രഹാം എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍