OPEN NEWSER

Monday 30. Jan 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വേണ്ടത് മികച്ച ചികിത്സാലയം; വയനാട് ജില്ലാ ആശുപത്രിയെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കണം

  • Mananthavadi
10 Jan 2021

മാനന്തവാടി: കോഴിക്കോടേക്കുള്ള യാത്രാമദ്ധ്യേ ചികിത്സ വൈകുന്നതിനാല്‍ രോഗികള്‍നിരന്തരം മരണപ്പെടുന്ന സാഹചര്യത്തിന് പരിഹാരമെന്നോണം വയനാട് ജില്ലയില്‍ അടിയന്തിരമായി വേണ്ടത് മെഡിക്കല്‍ കോളേജല്ലെന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.  ആദിവാസികളുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനാവുന്നവിധത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രിയെ എറണാകുളം ജനറല്‍ ആശുപത്രി മാതൃകയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തിയാല്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നാണ് ഈ വാദത്തിനടിസ്ഥാനം.

മെഡിക്കല്‍ കോളേജിന് 450 രോഗികളുടെ ഐപി സൗകര്യം ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. ജില്ലയില്‍ താലൂക്ക് ആശുപത്രികളിലും നിരവധി സ്വകാര്യ ആശുപത്രികളിലും കിടത്തി ചികിത്സയുണ്ടെന്നിരിക്കെ  മെഡിക്കല്‍ കോളേജില്‍ ഇത്രയും രോഗികളെ ലഭിക്കുക പ്രയാസമാവും. അതോടൊപ്പം മെഡിക്കല്‍ കോളേജിനായി ഒരുക്കേണ്ട ഭൗതികസൗകര്യങ്ങള്‍ക്കും സാങ്കേതിക സജ്ജീകരണങ്ങള്‍ക്കും മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധനകള്‍ നിരവധിയാണ്. മെഡിക്കല്‍ കോളേജ് തുടങ്ങിയാല്‍ തന്നെ ചികിത്സാ സൗകര്യങ്ങളൊരുക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കണം. എന്നാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാക്കുന്നതോടെ വയനാട്ടുകാരുടെ ചുരമിറങ്ങാതെയുള്ള വിദഗ്ധ ചികിത്സയെന്ന ആവശ്യത്തിന് വേഗത്തില്‍ ജില്ലാ ആശുപത്രിയില്‍ സൗകര്യങ്ങളൊരുക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. 

ഇവിടെ ഇപ്പോള്‍ തന്നെ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ നിലവിലുണ്ട്. ഇതിന് പുറമെ ന്യൂറോസര്‍ജറി,കാര്‍ഡിയോളജി,യൂറോളജി,ഗ്യാസ്‌ട്രോ എന്‍ട്രോളജി തുടങ്ങിയ സൂപ്പര്‍സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും ഒരുക്കണം.പുതുതായി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് പുറമേ ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള ഏതാനും ഏക്കര്‍ സ്വകാര്യ ഭൂമി അക്വയര്‍ചെയ്ത് പുതിയകെട്ടിടങ്ങളും നിര്‍മിക്കാം.രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ മെഡിക്കല്‍കോളേജിനെ അപേക്ഷിച്ച് മൂന്നിലൊന്ന് തസ്തികകള്‍ മാത്രം സൃഷ്ടിച്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ആരംഭിക്കാം.പിന്നീട് പിജി കോഴ്‌സുകളുള്‍പ്പെടെ ആരംഭിക്കാനുള്ള സൗകര്യങ്ങളും കണ്ടെത്താവുന്നതാണ്.കേന്ദ്ര സര്‍ക്കാരിന്റെ ആസ്പിരേഷന്‍ ജില്ലയിലുള്‍പ്പെട്ട സംസ്ഥാനത്തെ ഏക ജില്ലയായ വയനാട്ടിലെ ചികിത്സാസൗകര്യങ്ങളുടെ പോരായ്മ പരിഹരിക്കുന്നതിന് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്‍ ജില്ലാ കളക്ടര്‍ മുഖേന കേന്ദ്രത്തിന് മുമ്പില്‍ സമര്‍പ്പിച്ചിരുന്നു.ഏകദേശം 400 കോടി രൂപയുടെ പ്രൊജക്ടായിരുന്നു അന്ന് സമര്‍പ്പിച്ചത്.എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല.ഇപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ച് മെഡിക്കല്‍ കോളേജ് ജില്ലയില്‍ തുടങ്ങുന്നതിനെ ക്കുറിച്ച് ചര്‍ച്ചകള്‍ നടക്കവേ ജില്ലയിലെ സാധാരണക്കാരന് ഏറ്റവും നല്ല ചികിത്സ ലഭിക്കാനുള്ള ഏറ്റവും എളുപ്പത്തില്‍ സാധ്യമക്കാവുന്ന നിര്‍ദ്ദേശമെന്ന നിലയിലാണ് ജില്ലാ ആശുപത്രിയെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കുകയെന്ന നിര്‍ദ്ദേശം ചര്‍ച്ചയാവുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   10-Sep-2022

dwvts6


   01-Sep-2022

nwozrw


LATEST NEWS

  • തമിഴ്‌നാട്ടില്‍ ബൈക്കപകടത്തില്‍ തൊണ്ടര്‍നാട് സ്വദേശി മരിച്ചു ;സഹോദരന് ഗുരുതര പരിക്ക്
  • ഭക്ഷ്യവിഷബാധയെന്ന് സംശയം: എഴുപതോളം വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍
  • പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • ഒടുവില്‍ റോഡിന്റെ ശോചനീയാവസ്ഥക്ക് അയവുവരുത്താന്‍ ചൂലുമായി രംഗത്തിറങ്ങി നാട്ടുകാര്‍
  • ബഹുനില കെട്ടിടത്തിന് സമീപം 19 കാരി മരിച്ച നിലയില്‍
  • കാറപകടത്തില്‍ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
  • ക്രഷറുകളും ക്വാറികളും നാളെ മുതല്‍ അടച്ചിടും 
  • വാര്‍ഷിക പദ്ധതി നിര്‍വ്വഹണം നൂറ് ശതമാനമാക്കണം: വികസന സമിതി
  • വയനാട് ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മറ്റി യോഗം ചേര്‍ന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show