ഇരു വൃക്കകളും തകരാറിലായ വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു.

മാനന്തവാടി - ഇരു വൃക്കകളും തകരാറിലായ വിദ്യാര്‍ത്ഥി ഉദാരമതികളുടെ സഹായം തേടുന്നു.പയ്യമ്പള്ളി സെന്റ് കാതറിന്‍ സ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയും മലയില്‍ പീടിക താഴെ നെല്ലിക്കാട്ട് കോളനിയിലെ നിധിന്‍ ചന്ദ്രന്‍ (15) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്നത്. വൃക്ക മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.ലക്ഷകണക്കിന് രൂപ ഇതിന് ആവിശ്യമുണ്ട്.നിര്‍ധനനായ ചന്ദ്രന് ഇത്രയും തുക മകന്റെ ചികിത്സക്കായി കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ്.ഈ സാഹചര്യത്തില്‍ നഗരസഭ കൗണ്‍സിലര്‍ വര്‍ഗ്ഗീസ്സ് ജോര്‍ജ് കണ്‍വീനറും ജോസ് പാണാട്ട് ചെയര്‍മാനുമായി ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു. ഉദാരമതികള്‍ കനറ ബാങ്ക് പയ്യമ്പള്ളി ശാഖയിലെ 178 110 1023 171, IFSC CNRB 0001781 എന്ന അക്കൗണ്ടിലേക്ക് സഹായങ്ങള്‍ നല്‍കണമെന്ന് ചികിത്സ സഹായ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.9656512965,9745 630127


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍