OPEN NEWSER

Sunday 18. Apr 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജനും അമ്പിളിയും ഉറങ്ങുന്ന മണ്ണ് വിലയ്ക്കു വാങ്ങി കുട്ടികള്‍ക്ക് നല്‍കി ബോബി ചെമ്മണ്ണൂര്‍ 

  • General
03 Jan 2021

കൊച്ചി: ബോബി ചെമ്മണ്ണൂര്‍  കടുത്ത വിമര്‍ശകര്‍ക്ക് പോലും ഇന്നു അദ്ദേഹം ആരാധനാ പാത്രമായിരിക്കുന്നു. ഇന്നലെവരെ ബോബി ചെമ്മണ്ണൂര്‍ എന്തു പറഞ്ഞാലും ട്രോള്‍ മാത്രമാക്കി തള്ളിയവര്‍ ഇന്നു അദ്ദേഹത്തിന് കയ്യടിക്കുന്നു.സാമൂഹ്യ മാധ്യമങ്ങളില്‍ ബോബി ചെമ്മണ്ണൂരിന്റെ വിമര്‍ശകരൊക്കെ ഇപ്പോള്‍ അദ്ദേഹത്തിന്റെ നന്മ പ്രവര്‍ത്തിയില്‍ കയ്യടിക്കുകയാണ്. നെയ്യാറ്റിന്‍കര പോങില്‍ ജപ്തിക്കിടെ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. നിരവധിപ്പേരുടെ സഹായ ഹസ്തം നീളുമ്പോഴും ആ കുട്ടികള്‍ക്ക് ആവശ്യമായിരുന്നത് തങ്ങളുടെ മാതാപിതാക്കള്‍ അന്തിയുറങ്ങുന്ന ആ മണ്ണായിരുന്നു. അതു വിലകൊടുത്താണെങ്കിലും വാങ്ങി നല്‍കാന്‍ വലിയ പ്രയാസമായിരുന്നു. ആ ഒരു വലിയ കാര്യമാണ് ബോബി ചെമ്മണ്ണൂര്‍ ചെയ്തത്.എന്നാല്‍

വിവാദഭൂമി സര്‍ക്കാര്‍ നല്‍കിയാലേ സ്വീകരിക്കുവെന്ന് മരിച്ച രാജന്‍അമ്പിളി ദമ്പതികളുടെ മക്കളായ രാഹുലും രഞ്ജിത്തും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതുകൊണ്ടും നിരാശനായില്ല ബോബി. കുട്ടികളുടെ ആവശ്യം ന്യായമാണെന്നു തന്നെയാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രിയക്കൊണ്ട് ഈ ഭൂമിയുടെ എഗ്രിമെന്റ് അവര്‍ക്ക് കൈമാറാണ് ബോബി ചെമ്മണ്ണൂര്‍ ശ്രമിക്കുന്നത്.അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ അനാഥരായ രാഹുലിനും രഞ്ജിത്തിനും സഹായം വാഗ്ദാനം ചെയ്ത് നിരവധി പേര്‍ എത്തിയിരുന്നു.

കുട്ടികള്‍ക്ക് വീട് വച്ച് നല്‍കുമെന്നും വിദ്യാഭ്യാസം ഉള്‍പ്പെടെ സംരക്ഷണം ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. പത്തുലക്ഷം രൂപ കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്ത് ആരോഗ്യമന്ത്രി തന്നെ അവിടെ നേരിട്ടെത്തി. അഞ്ച് ലക്ഷം രൂപ യൂത്ത് കോണ്‍ഗ്രസ് സംഭാവന നല്‍കി. കോണ്‍ഗ്രസ് പാര്‍ട്ടിയും ഒരുലക്ഷം രൂപ നല്‍കി.

നിരവധിപ്പേരുടെ സഹായ ഹസ്തം നീളുമ്പോഴും ആ കുട്ടികള്‍ക്ക് ആവശ്യമായിരുന്നത് തങ്ങളുടെ മാതാപിതാക്കള്‍ അന്തിയുറങ്ങുന്ന ആ മണ്ണായിരുന്നു. അതു വിലകൊടുത്താണെങ്കിലും വാങ്ങി നല്‍കാന്‍ വലിയ പ്രയാസമായിരുന്നു. ആ ഒരു വലിയ കാര്യമാണ് ബോബി ചെമ്മണ്ണൂര്‍ ചെയ്തത്.

 

നിയമപരമായ തര്‍ക്കമുള്ളതിനാല്‍ സര്‍ക്കാരിന് പോലും അതേ ഭൂമി വാങ്ങി നല്‍കാന്‍ ചിലപ്പോള്‍ കഴിയില്ലായിരുന്നു. പക്ഷേ മിനിറ്റുകള്‍ക്കുള്ളില്‍ അഡ്വാന്‍സ് പണം നല്‍കി ബോബി ചെമ്മണ്ണൂര്‍ എഗ്രിമെന്റ് വച്ചു. പക്ഷേ അദ്ദേഹം ഭൂമി വാങ്ങിയ എഗ്രിമെന്റ് നല്‍കിയപ്പോള്‍ കുട്ടികള്‍ അതു സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു.ആ വാഗ്ദാനം പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിയുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അതിനിടെയാണ് ആ  കുട്ടികളുടെ കണ്ണീര്‍ കണ്ട് ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയത്.

വിവാദഭൂമി സര്‍ക്കാര്‍ നല്‍കിയാലേ സ്വീകരിക്കുവെന്ന് മരിച്ച രാജന്‍അമ്പിളി ദമ്പതികളുടെ മക്കളായ രാഹുലും രഞ്ജിത്തും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അതുകൊണ്ടും നിരാശനായില്ല ബോബി. കുട്ടികളുടെ ആവശ്യം ന്യായമാണെന്നു തന്നെയാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രിയക്കൊണ്ട് ഈ ഭൂമിയുടെ എഗ്രിമെന്റ് അവര്‍ക്ക് കൈമാറാണ് ബോബി ചെമ്മണ്ണൂര്‍ ശ്രമിക്കുന്നത്.

ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇതു നേരിട്ടു നല്‍കാനായി തലസ്ഥാനത്തു തന്നെ തുടരുകയാണ് ബോബി ചെമ്മണ്ണൂര്‍.

 

 

 

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കൊവിഡ് കൂട്ടപ്പരിശോധന; കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 25000 കടന്നേക്കാം
  • കൊവിഡ് വ്യാപനം : എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി
  • പഞ്ചായത്ത്, റവന്യൂ, ആരോഗ്യം വകുപ്പുകള്‍ക്ക് നാളെ  പ്രവൃത്തി ദിനം
  • വയനാട് ജില്ലയില്‍ ഇന്ന്  484 പേര്‍ക്ക് കൂടി കോവിഡ്; 475 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ് രോഗബാധ; 100 പേര്‍ക്ക് രോഗമുക്തി; 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
  • സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
  • കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മാനന്തവാടി നഗരസഭ
  • തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 1,341 മരണം
  • വയനാട് ചുരത്തില്‍  കാറുകളും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം
  • ജില്ലാ പോലീസ് മേധാവി മാനന്തവാടിയിലും പരിശോധന നടത്തി
  • കോവിഡ്പ്രതിരോധം; വയനാട് ജില്ലയില്‍ 10 ഇടങ്ങളില്‍ നിരോധനാജ്ഞ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show