ഇ.ഇ.സി.പി ചികിത്സ ഇനി വയനാട്ടിലും
മീനങ്ങാടി: വയനാട്ടിലെ ആദ്യത്തെ ഇ.ഇ.സി.പി കേന്ദ്രം മീനങ്ങാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ഐ.എ.എസ് ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഇ.ഇ.സി.പി മെഷീനിന്റെ സഹായത്തോടെ രക്തധമനികളിലൂടെ ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം വര്‍ധിപ്പിക്കുകയും അതിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തത്തിന്റെയും ഓക്സിജന്റെയും അളവ് വര്‍ധിപ്പിച്ചു ഹൃദയം നാഡി വ്യൂഹങ്ങള്‍ എന്നിവയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന നൂതന ചികിത്സാ രീതിയാണിത്. വയനാട്ടിലെ പ്രമുഖ ആയുര്‍വേദ ചികിത്സാ കേന്ദ്രമായ പൂര്ണ്ണായൂ ആരോഗ്യ നികേതനത്തിന്റെ സഹകരണത്തോടെയാണ് ഇ.ഇ.സി.പി വയനാട് പ്രവര്‍ത്തിക്കുക.ഡോ.പത്മനാഭന്, ഡോ.അഭിഷേക് ജോഷി, ഡോ.അപര്‍ണ്ണ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍