ബൈക്ക് ഇടിച്ച് പരിക്കേറ്റ മൂന്ന് വയസുകാരി മരണപ്പെട്ടു

മീനങ്ങാടി:മീനങ്ങാടി ചെന്നാളിയില്‍ റോഡില്‍ വെച്ച് ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ ബാലിക മരിച്ചു. പനമരം പരക്കുനി വാഴയില്‍ നിഷാദിന്റെയും, ഷഹാനയുടേയും ഏക മകള്‍ സഹറ ഫാത്തിമ (3) യാണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ന് വൈകുന്നരമായിരുന്നു അപകടം. രണ്ട് ദിവസം മുമ്പ് മാതാവിനോടൊപ്പം മീനങ്ങാടിയിലെ മാതൃഗൃഹത്തില്‍ പോയതായിരുന്നു സഹറ. ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയതായും, കണ്ടെത്താനുള്ള ശ്രമം നടന്നുവരുന്നതായും മീനങ്ങാടി പോലീസ് വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍