ജനമൈത്രി പോലീസ് മെഡിക്കല്‍ ക്യാമ്പ് നടത്തി
ചേകാടി: വയനാട് ജില്ല ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ചേകാടി എല്‍.പി സ്കൂളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. മുട്ടില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ഡോക്ടര്‍ വില്സന്.റ്റി ഫിലിപ്പ്, ഡോക്ടര്‍ ഗായത്രി സച്ചിദേവ് എന്നിവരുടെ നേതൃത്വത്തിലാണ് രോഗികളെ പരിശോധിച്ചത്. ക്യാമ്പില്‍ നൂറോളം രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്കി. മാനന്തവാടി ഡി.വൈ.എസ്.പി .എ പി.ചന്ദ്രന്, പുല്‍പ്പള്ളി സി.ഐ കെ.പി ബെന്നി, പുല്‍പ്പള്ളി എസ്.ഐ എന്‍ അജീഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ രാജു എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍