കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം
വയനാട് സംരക്ഷണ സമിതിയുടെ പാതിരാ സമരം ജനു:1 ന് കല്‍പറ്റ യില്‍
സു. ബത്തേരി : ഒരു മാസത്തിലധികമായി ഡല്‍ഹിയില്‍ നടത്തി കൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പുതുവത്സര ദിനത്തില്‍ കല്‍പ്പറ്റ ടൗണില്‍ പാതിരാ സമരം സംഘടിപ്പിക്കാന്‍ ജില്ലയിലെ മത കാര്‍ഷികവ്യാപാര സാംസ്‌കാരികസാമൂഹ്യ സംഘടനകളുടെ കൂട്ടായ്മയായ വയനാട് സംരക്ഷണ സമിതി തീരുമാനിച്ചു. സു.ബത്തേരി അസംപ്ഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ഹാരിസ് ബാഖവി കമ്പളക്കാട് അദ്ധ്യക്ഷനായി. പി.എം ജോയി, ഗഫൂര്‍ വെണ്ണിയോട് , ഫാദര്‍ജെയിംസ് പുത്തന്‍ പറമ്പില്‍ , കെ.കെ ജേക്കബ്, ഫാദര്‍ മേലേത്ത് , സെബാസ്റ്റ്യന്‍ പാലം പറമ്പില്‍ ,ഫാദര്‍ ആന്റോ മമ്പള്ളി, ജനറല്‍ സെക്രട്ടറി സാലു അബ്രഹാം സ്വാഗതവും വര്‍ഗീസ് കാട്ടാമ്പള്ളില്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍