കൊക്കെയിനുമായി യുവാവ് പിടിയില്‍

തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ച് പുലര്‍ച്ചെ മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അതിമാരകമായ മയക്കു മരുന്നായ കൊക്കെയിന്‍ കൈവശംവച്ച കുറ്റത്തിന് യുവാവ് അറസ്റ്റിലായി.മലപ്പുറം ചങ്ങരക്കുളം സ്വദേശിയായ താഴത്തെ മാന്തടത്തില്‍ വീട്ടില്‍ എം വിമല്‍രാജ് (22) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശത്തുനിന്നും 1.15 ഗ്രാം കൊക്കെയിന്‍ കണ്ടെത്തി. ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു മയക്കുമരുന്ന് ഉണ്ടായിരുന്നത്. ബോംബെയില്‍ നിന്നും ഗോവയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും വിദേശ പൗരന്മാരില്‍ നിന്നും മാത്രം ലഭ്യമാകുന്ന ഈ മയക്കുമരുന്ന് ഗ്രാമിന് ഇരുപതിനായിരം രൂപ തോതില്‍ ആണ് വിപണനം നടത്തിവരുന്നത് .
പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍, സിവില്‍ എക്‌സൈസ് സനൂപ്.കെ.എസ്, ഹാഷിം.കെ, ഷാഫി.ഒ, സുരേഷ്.എം എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍