OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓണ്‍ലൈന്‍ സപ്തദിന ക്യാമ്പ് സമാപിച്ചു

  • S.Batheri
27 Dec 2020

പുല്‍പ്പള്ളി: പഴശ്ശിരാജ കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം നടത്തിയ ഓണ്‍ലൈന്‍ സപ്തദിന ക്യാമ്പ് സമാപിച്ചു. വയനാട് ജില്ലാ എന്‍.എസ്.എസ് കോഡിനേറ്റര്‍ പ്രൊഫ. റിജിലനാഥ്  എ.പി ഉദ്ഘാടനം നിര്‍വഹിക്കുകയും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍കുമാര്‍.കെ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഫാ. വര്‍ഗീസ് കൊല്ലമാവുടി, ഫാ. ജോര്‍ജ് ആലം മൂട്ടില്‍, ഡോ.ജോഷി മാത്യു, പ്രൊഫ.സ്മിതാ ചാക്കോ, പ്രൊഫ.നീത ഫ്രാന്‍സിസ്, പ്രൊഫ.കോശി സി ജെ, പ്രൊഫ.ടോണി തോമസ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ ഡോ.ജോസ് മാത്യു, അബ്ദുല്‍ കരീം,അമീര്‍ അലി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ക്യാമ്പിന്റെ ഭാഗമായി വോളണ്ടിയേഴ്‌സ് കോവിഡ്19 സര്‍വ്വേ, വൃക്ഷത്തൈ നടല്‍, പരിസര ശുചീകരണം, കടലാസ് കവര്‍, പേന നിര്‍മ്മിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. യൂണിറ്റ് സെക്രട്ടറിമാരായ ആസിഫലി ബക്കര്‍, അനൂപ് എം.സി, ജസ്ലിന്‍  മരിയ, ജഹാന തസ്‌നിം എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ വൃക്ഷ തൈകള്‍ നട്ടു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show