ഇരുളം കോട്ടക്കൊല്ലി കോളനിയില്‍ ഔഷധത്തോട്ടം നിര്‍മ്മിച്ചു
ഇരുളം: സിദ്ധ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നാഷണല്‍ ആയുഷ് മിഷന്ട്രൈബല് മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇരുളം കോട്ടക്കൊല്ലി പണിയ കോളനിയില്‍ ഔഷധത്തോട്ടം നിര്‍മ്മിച്ചു. രാമച്ചം, ചിറ്റാടലോടകം, തുളസി വെറ്റില, ബ്രഹ്മി, വയമ്പ്, തിപ്പലി, കറ്റാര്‍ വാഴ, കരിംകുറിഞ്ഞി, കൂവ, കിരിയാത്ത്, പനിക്കൂര്‍ക്ക, ചിറ്റമൃത്, ഇരുവേലി,കരി നൊച്ചി തുടങ്ങിയവയാണ് നട്ടു പിടിപ്പിച്ചത്. ഔഷധ സസ്യങ്ങളുടെ ഗുണങ്ങളെ കുറിച്ചും, അവയുടെ പരിപാലന രീതികളെ കുറിച്ചും ഡോ.അരുണ്‍ബേബി പരിചയപ്പെടുത്തി. ട്രൈബല്‍ പ്രൊമോട്ടര്‍ ഉഷ നന്ദി രേഖപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍