വൈക്കോലുമായി വന്ന വാഹനത്തിന് തീ പിടിച്ചു

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ മൂന്നുപാലത്ത് വെച്ച് വൈക്കോലുമായി പോകുകയായിരുന്ന ദോസ്ത് വാഹനത്തിന് തീ പിടിച്ചു. വൈദ്യുതി കമ്പികള്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്നാണ് വൈക്കോലിന് തീപിടിച്ചതെന്നാണ് സൂചന. പുല്‍പ്പള്ളി പോലീസും ബത്തേരിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘവുമെത്തിയാണ് തീയണച്ചത്. വാഹനവും വൈക്കോലും പൂര്‍ണമായും കത്തി നശിച്ചു. വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. പുല്‍പ്പള്ളി എസ്.ഐ ബെന്നി, ബത്തേരി ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍.പി, ജെയിംസ് പി.സി, ഐപ്പ് പൗലോസ്, ബാലകൃഷ്ണന്‍, ഹെന്‍ട്രി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍