OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അമ്പലവയലിന്റെ വികസന മുരടിപ്പ് മാറാന്‍ എല്‍.ഡി.എഫിനെ വിജയിപ്പിക്കണം: പി കെ ശ്രീമതി ടീച്ചര്‍

  • S.Batheri
06 Dec 2020

അമ്പലവയല്‍: വയനാട്ടിലെ ഏറ്റവും മോശം പഞ്ചായത്തെന്ന ദുരവസ്ഥ മാറുന്നതിനും, രണ്ട് പതിറ്റാണ്ടായി തുടരുന്ന വികസന മുരടിപ്പ് മാറുന്നതിനും എല്‍.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് സി.പി.ഐ(എം) കേന്ദ്രകമ്മിറ്റി അംഗം പി .കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു. അമ്പലവയല്‍ എല്‍ഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്ത് തന്നെ ലൈഫ് പദ്ധതിയില്‍ ഏറ്റവും കുറവ് വീടുകള്‍ വെച്ച് നല്‍കിയത് അമ്പലവയലിലാണ്. ടൂറിസം അടക്കമുള്ള കാര്യങ്ങളില്‍ ഏറ്റവും സാദ്ധ്യതയുള്ള പഞ്ചായത്തായ അമ്പലവയലിനെ പിന്നോട്ടടിച്ചത് യു.ഡി.എഫ് ഭരണമാണെന്ന് ടീച്ചര്‍ അഭിപ്രായപ്പെട്ടു. സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സിപിഐ(എം) ജില്ലാകമ്മിറ്റി അംഗവും, ജില്ലാപഞ്ചായത്ത് അമ്പലവയല്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് താളൂര്‍, എല്‍ഡിഎഫ് നേതാക്കളായ കെ ഷമീര്‍, വി വി ബേബി, എന്‍ പി കുഞ്ഞുമോള്‍, അനീഷ് ബി നായര്‍, കെ ജെ ദേവസ്യ, ഗഫൂര്‍ പാമ്പള, ജോര്‍ജ്ജ് ജോസഫ്, വാസപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ടി ഡി മാത്യു ആധ്യക്ഷം വഹിച്ചു. എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ എ എം ജോയ് സ്വാഗതം പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
  • വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
  • സാസ്‌കി, എസ്ഡിആര്‍എഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
  • കാപ്പ പ്രകാരം ജയിലിലടച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show