OPEN NEWSER

Saturday 26. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സുഭിക്ഷ കേരളം പദ്ധതി; മുള്ളന്‍കൊല്ലി സഹകരണബാങ്ക്  നെല്‍കൃഷി വിളവെടുത്തു

  • S.Batheri
28 Nov 2020

പുല്‍പ്പള്ളി: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുള്ളന്‍കൊല്ലി സര്‍വീസ് സഹകരണ ബാങ്ക് മരക്കടവ് ഡിപ്പോ പാടത്തിറക്കിയ നെല്‍കൃഷി വിളവെടുത്തു. പദ്ധതിയുടെ ഭാഗമായി ഒന്നേകാല്‍ ലക്ഷത്തോളം രൂപ ചിലവിട്ടാണ് ബാങ്കിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കിയത്. രണ്ട് പേരില്‍ നിന്നും മൂന്നരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. അത്യാധുനിക കൊയ്ത്ത്, മെതിയെന്ത്രം ഉപയോഗിച്ചായിരുന്നു വിളവെടുപ്പ് നടത്തിയത്. വയനാട്ടില്‍ സാധാരണയായി കൃഷി ചെയ്തുവരുന്ന ആതിര ഇനത്തില്‍പ്പെട്ട നെല്ലിനമാണ് കൃഷിയിറക്കിയത്. സുഭിക്ഷ കേരളം പദ്ധതിയില്‍ സപ്ലൈക്കോയില്‍ രജിസ്റ്റര്‍ ചെയ്ത് കൃഷി നടത്തുന്നതിനാല്‍ അവര്‍ തന്നെയാണ് സംഭരണത്തിനും നേതൃത്വം നല്‍കുന്നത്. പൊതുവിപണിയില്‍ 1700 രൂപ മാത്രമാണ് വിലയെങ്കിലും ക്വിന്റലിന് 2800 രൂപ നിരക്കിലാണ് നിലവില്‍ താങ്ങുവില നിശ്ചയിച്ച് സംഭ രിച്ചു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയാണ് വിത്ത്, വളം അടക്കമുള്ള നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കിയത്. ബാങ്കിന്റെ പൂര്‍ണമായ മേല്‍നോട്ടത്തിലാണ് ജൂണ്‍ മാസം മുതല്‍ കൃഷി ചെയ്തുവരുന്നത്. കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണെങ്കിലും കൃഷിനാശമൊന്നും ഉണ്ടായിട്ടില്ലെന്നും, മികച്ച വിളവ് തന്നെയാണ് ലഭിച്ചതെന്നും ബാങ്ക് പ്രസിഡന്റ് ജോയിയും സെക്രട്ടറി സജിയും പറഞ്ഞു. തൊഴിലാളികളെ കിട്ടാതിരുന്ന സാഹചര്യത്തില്‍ വിളവെടുപ്പിന് അത്യധുനിക കൊയ്ത്ത് മെതിയെന്ത്രം ഏറെ സഹായകമായെന്നും ഇരുവരും പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • രണ്ടാഴ്ച മുമ്പ് അമ്മയുടെ മരണം, വിദേശത്തു നിന്നെത്തിയ മകന്‍ വാഹനാപകടത്തില്‍ മരിച്ചു.
  • വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വൈദ്യുത കരാര്‍ പുനസ്ഥാപിക്കണം: വി.എ നാരായണന്‍
  • വയനാട് സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകുന്നു
  • റാബിസ് വാക്‌സിനേഷന്‍ ക്യാമ്പ് സെപ്തംബര്‍ 28 മുതല്‍
  • പിഎം റാഹത്ത് പദ്ധതി: രണ്ടാംഘട്ട അവലോകന യോഗം ചേര്‍ന്നു.
  • മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും
  • സിപിഐ എം പ്രതിഷേധം ഓപ്പറേഷന്‍ തിയേറ്റില്‍ ചോര്‍ച്ച :ശസ്ത്രക്രിയകള്‍ മുടങ്ങി
  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show