OPEN NEWSER

Saturday 10. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്ഥാനാര്‍ത്ഥിക്ക് കോവിഡ്;പ്രചരണം ഏറ്റെടുത്ത്  പ്രവര്‍ത്തകരും സുഹൃത്തുക്കളും 

  • S.Batheri
28 Nov 2020

പുല്‍പ്പള്ളി: പ്രചരണത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കോവിഡ്. പ്രചരണം ഏറ്റെടുത്ത് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. പൂതാടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയന്‍ തൈപ്പറമ്പിലിനാണ് കഴിഞ്ഞ ദിവസം പൂതാടി ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയുകയാണ്. ഭാര്യയും മകനും രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയാണ്. കടുത്ത പോരാട്ടം നടക്കുന്ന പൂതാടി ഗ്രാമപഞ്ചായത്തിലെ പാപ്ലശേരി വാര്‍ഡില്‍ കഴിഞ്ഞ തവണ എല്‍.ഡി.എഫായിരുന്നു വിജയിച്ചത്. ഇത്തവണ വാര്‍ഡ് പിടിച്ചെടുക്കാന്‍ ഉറച്ചായിരുന്നു ജയന്റെ പ്രചരണം. ഇതിനകം തന്നെ രണ്ട് തവണ വാര്‍ഡിലുടനീളം ജയന്‍ പ്രചരണം നടത്തിയിരുന്നു. മൂന്നാംഘട്ട പ്രചരണംശക്തമാക്കാനിരിക്കുന്നതിനിടെയാണ് അവിചാരിതമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കാറില്‍ സഞ്ചരിക്കുന്നതിനിടെയുണ്ടായ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് ജയന്‍ പറഞ്ഞു. രോഗബാധയുണ്ടായതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കഴിയും വരെ ഇനി ജയന്  പുറത്തിറങ്ങാനാവില്ല. അതേസമയം പാപ്ലശേരിയിലെ ജനങ്ങളുടെ പിന്തുണ പൂര്‍ണമായുണ്ടെന്നും, വിജയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
  • വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
  • സാസ്‌കി, എസ്ഡിആര്‍എഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
  • കാപ്പ പ്രകാരം ജയിലിലടച്ചു
  • പാരിസണ്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റിനെ വെള്ളപൂശാനുള്ള നീക്കം അപകടകരം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തും; പാരിസണ്‍ എസ്‌റ്റേറ്റ് ഉടമകള്‍ 25 ഏക്കര്‍ ഭൂമി ഉപാധികളോടെ സൗജന്യമായി വിട്ടുനല്‍കും
  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show