വിമുക്ത ഭടന്മാര് പ്രതിഷേധിച്ചു
പുല്‍പ്പള്ളി: വിമുക്ത ഭടന്മാരുടെ പെന്ഷന് കുറയ്ക്കുവാനും സൈനികരുടെ സേവനക്കാലം ഉയര്‍ത്തുവാനുമുള്ള ഡി.സി.എസ് ജനറല്‍ വിപിന്‍ റാവത്ത് അടങ്ങുന്ന കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് എക്സ് സര്‍വ്വീസ് ലീഗ് പുല്‍പ്പള്ളി ശാഖയുടെ നേതൃത്വത്തില്‍ വിമുക്ത ഭടന്മാര് പ്രതിഷേധ പ്രകടനം നടത്തി. സൈനികരുടെ യുവത്വവും ,പൂര്‍വ്വ സൈനികരുടെ മനോബലവും ഇല്ലാതാക്കുന്ന തീരുമാനമാണിതെന്ന് യോഗം ആരോപിച്ചു. ജോര്‍ജ് കോതാട്ടുക്കാലയില് അദ്ധ്യക്ഷത വഹിച്ചു. രാജേന്ദ്രന് കുടിലില്‍, വര്‍ഗീസ് മാപ്പനാത്ത്, വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍