OPEN NEWSER

Thursday 08. Jan 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

റോഡ് നിര്‍മ്മാണത്തിലെ അപാകത വോട്ടു ബഹിഷ്‌കരണവുമായി നാട്ടുകാര്‍

  • S.Batheri
13 Nov 2020

പുല്‍പ്പള്ളി:പഞ്ചായത്തിലെ കരിമ്പനയ്ക്കല്‍ -ഊട്ടിവയല്‍ റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ത്രിതല പഞ്ചായത്ത് തിരെഞ്ഞടുപ്പില്‍ വോട്ടുകള്‍ ബഹിഷ്‌കരിക്കാന്‍ തയ്യാറായി പ്രദേശവാസികള്‍. ഗ്രാമ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് 15 ലക്ഷം രുപ ചിലവില്‍ നിര്‍മ്മാണം പുര്‍ത്തികരിച്ച റോഡ് അശാസ്ത്രിയമായാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതെന്നും ഇത് മൂലം കാല്‍നടയാത്രക്കാര്‍ക്ക് പോലും കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറഞ്ഞു.റോഡ് കടന്ന് പോകുന്ന ഭാഗത്ത് നിര്‍മ്മിച്ച കല്‍വെര്‍ട്ടിന് അടിത്തറ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ റോഡിലുടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. പാര്‍ശ്വഭിത്തി നിര്‍മ്മിച്ച് മണ്ണിട്ട് പണി പൂര്‍ത്തികരിച്ചപ്പോള്‍ റോഡിനെക്കാള്‍ രണ്ടടി ഉയരത്തിലാണ് കലുങ്കിന്റെ സ്ലാബ് ഉയര്‍ന്ന് നില്‍ക്കുന്നത് മൂലം വാഹനങ്ങള്‍ ഉള്‍പ്പടെ ഇതുവഴി കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.ഇത് സംബധിച്ച് പുല്‍പ്പള്ളി പഞ്ചായത്ത് സെക്രട്ടറി, എഞ്ചിനീയര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.റോഡിന്റെ കല്‍വെര്‍ട്ടിന് എസ്റ്റിമേറ്റ് എടുത്ത എഞ്ചീനിയര്‍ ഉള്‍പ്പടെയുള്ളവരുടെ അനാസ്ഥ മുലം കല്‍വെര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും യാതൊരു പ്രയേജനവുമില്ലാത്ത അവസ്ഥയാണ് 'ജനപ്രതിനിധികളുള്‍പ്പടെയുള്ളവരോടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും തിരഞ്ഞെടുപ്പായതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ല എന്ന് പറഞ്ഞ് കയ്യൊഴിയുകയാണ്. വര്‍ഷങ്ങളായി റോഡിനായി കാത്തിരുന്നവര്‍ക്ക് നിര്‍മ്മാണത്തിലെ അപാകത മുലം റോഡ് കൊണ്ട് പ്രയോജനമില്ലാതെ വന്നതോടെയാണ് വോട്ട് ബഹിഷ്‌കരണം നടത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുഷ്പ മേളയ്ക്ക് മികച്ച സ്വീകാര്യത; പൂപ്പൊലിക്ക് ഇതുവരെയെത്തിയത് 75,000 സന്ദര്‍ശകര്‍
  • വയനാട് ജില്ലയിലെ ആദ്യ 128 സ്ലൈസ് CT സ്‌കാനര്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍
  • പോക്‌സോ കേസില്‍ മദ്രസ്സ അധ്യാപകന് തടവും പിഴയും.
  • മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന പരാതി: പ്രതിഷേധവുമായി ബിജെപി
  • 'കൈയ്യിലെടുത്ത താമര ഉപേക്ഷിച്ചു' പുല്‍പ്പള്ളിയില്‍ ബിജെപി പിന്തുണയോടെ വിജയിച്ച യൂ ഡി എഫ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചു
  • പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍നിന്നും തുണിക്കഷണം ലഭിച്ചെന്ന പരാതി; തന്നെ പരിശോധിച്ചത് രണ്ട് ഡോക്ടര്‍മാരെന്ന് യുവതി
  • മദ്യപിച്ച് വാഹനമോടിച്ച് അപകടം; ഡ്രൈവര്‍ക്കെതിരെ കേസ്
  • കൈതക്കലിലെ ബൈക്കപകടം: പരിക്കേറ്റയാള്‍ മരിച്ചു
  • വിരകള്‍ക്ക് ഇരയാകാതിരിക്കാന്‍ വിരവിമുക്ത ദിനാചരണം; ജില്ലാതല ഉദ്ഘാടനം നടത്തി
  • വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show