OPEN NEWSER

Saturday 03. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പശുവിനെയും കിടാവിനെയും ഫാത്തിമക്ക് നല്‍കി. 

  • S.Batheri
04 Nov 2020

 

പുല്‍പ്പള്ളി:പട്ടാണിക്കൂപ്പിലെ ഫാത്തിമക്ക് മലബാര്‍ ഡെയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പശുവിനെയും കിടാവിനെയും നല്‍കി. മുള്ളന്‍കൊല്ലി പട്ടാണിക്കൂപ്പിലെ വിധവയായ ഫാത്തിമ 80,000 രൂപ നല്‍കി വാങ്ങിയ നിറചെനയുള്ള പശു സിസേറിയനെ തുടര്‍ന്ന് മരിച്ചതിനെ തുടര്‍ന്ന് കുടുംബം പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഫാത്തിമക്ക് കൈത്താങ്ങായി മലബാര്‍ ഡെയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പശുവിനെ വാങ്ങി നല്‍കിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു പശുവിനെയും കിടാവിനെയും നല്‍കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. കേണിച്ചിറയില്‍ നിന്നും വാഹനത്തില്‍ കയറ്റിയാണ് പശുവിനെ മുള്ളന്‍കൊല്ലിയിലെ ഫാത്തിമയുടെ വീട്ടിലെത്തിച്ചത്. മലബാര്‍ ഡെയറി ഫാര്‍മേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് വേണു ചെറിയത്ത് കൈമാറ്റ ചടങ്ങ് നടത്തി. ജില്ലാസെക്രട്ടറി അഭിലാഷ് പി എസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാവൈസ് പ്രസിഡന്റ് മത്തായി പുള്ളോര്‍കുടി അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി താജ് മന്‍സൂര്‍, വാര്‍ഡ് മെമ്പര്‍ മുനീര്‍, സിറാജ് മുഹമ്മദ്, ജനകന്‍മാസ്റ്റര്‍, വിമല്‍മിത്ര തുടങ്ങിയവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മദ്യലഹരിയില്‍ ഭാര്യയെ കുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് ഒളിവില്‍
  • വയനാട് മെഡിക്കല്‍ കോളേജ് വയനാട് എംപിയും മന്ത്രിയും എംഎല്‍എയും നിലപാട് വ്യക്തമാക്കണം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും: മന്ത്രി ടി സിദ്ദീഖ്; സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • തെരുവുനായ്ക്കള്‍ക്ക് റാബിസ് വാക്‌സിനേഷന്‍
  • കുടുംബശ്രീയെ 'ലീഗ് ശ്രീ' ആക്കാന്‍ ശ്രമം: അഡ്വ.ബി.ഗോപാലകൃഷ്ണന്‍
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
  • സ്‌കൂള്‍ ബസ്സിനു നേരെ കാട്ടുപോത്തിന്റെ ആക്രമണം; 2 കുട്ടികള്‍ക്ക് പരിക്ക്
  • സിനിമാ സ്‌റ്റൈല്‍ ഹൈവേ കവര്‍ച്ച; മണിക്കൂറുകള്‍ക്കകം രണ്ട് പേര്‍ പിടിയില്‍; പെപ്പര്‍ സ്‌പ്രേയടിച്ച് കാറും പണവും തട്ടിയെടുത്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
  • റോഡരികില്‍ മുറിച്ചിട്ട കൂറ്റന്‍ മരത്തടികള്‍; അപകടഭീഷണിയില്‍ യാത്രക്കാര്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show