OPEN NEWSER

Saturday 27. Feb 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ ധര്‍ണ്ണ നടത്തി

  • S.Batheri
03 Nov 2020

പുല്‍പ്പള്ളി:വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി പുല്‍പ്പള്ളിയിലെ 10 കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണകള്‍ സംഘടിപ്പിച്ചു.കണ്ടെയ്ന്‍മെന്റ് സോണുകളിലെ അപാകതകള്‍ പരിഹരിക്കുക,വാടക കുടിയാന്‍ നിയമം ഉടന്‍ നടപ്പിലാക്കുക,രണ്ടു വര്‍ഷം പൂര്‍ത്തിയായ പ്രളയ സെസ് നിര്‍ത്തലാക്കുക,സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരുടെ വ്യാപാരി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, വഴിയോര കച്ചവടം പൂര്‍ണ്ണമായും നിര്‍ത്തലാക്കുക,കാലഹരണപ്പെട്ട ജി.എസ്.ടി യുടെ പേരിലുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അഞ്ചുപേരടങ്ങുന്ന ചെറു സംഘങ്ങളായാണ് ധര്‍ണ്ണകള്‍ സംഘടിപ്പിച്ചത്. സ്വതന്ത്ര മൈതാനിയില്‍ വെച്ച് നടത്തിയ യൂണിറ്റ് തല പ്രതിഷേധ ധര്‍ണ്ണയില്‍ പുല്‍പ്പള്ളി യൂണിറ്റ് പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി. ബാബു ഉദ്ഘാടനം ചെയ്ത പ്രതിഷേധ ധര്‍ണയില്‍ സെക്രട്ടറി അജിമോന്‍ കെ.എസ്, പി.സി.ബേബി,കെ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.വിവിധ കേന്ദ്രങ്ങളിലായി നടന്ന പ്രതിഷേധ ധര്‍ണകള്‍ക്ക് കെ.കെ. അബ്രഹാം, ബാബു.സി.കെ, വികാസ് ജോസഫ്,ഷാജി മോന്‍ ,ടോമി പി.സി, പി.ആര്‍.വിജയന്‍, വേണുഗോപാല്‍, ഇ.കെ. മുഹമ്മദ്, ബാബു രാജേഷ്, ഹംസ, എം.കെ.ബേബി, സക്കീര്‍, സുനില്‍ ജോര്‍ജ് , അജേഷ്, പ്രഭാകരന്‍, പി.എം പൈലി,പി.കെ.വാസുദേവന്‍, സുധാകരന്‍,സി.പി.വര്‍ഗീസ്, സജി വര്‍ഗീസ്, ഷൈജു, സോഫിയ,സിനി,സുഷമ, ഷീബ എന്നിവര്‍ നേതൃത്വം നല്‍കി.

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു 
  • നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്; ഫലപ്രഖ്യാപനം മെയ് രണ്ട്
  • സബ് കളക്ടര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി
  • സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
  • വയനാട് ജില്ലയില്‍ ഇന്ന്  159 പേര്‍ക്ക് കൂടി കോവിഡ്; 114 പേര്‍ക്ക് രോഗമുക്തി ;154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • പ്രചാരണത്തിന് 5 പേര്‍ മാത്രം; 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് : സുനില്‍ അറോറ
  • വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സൗജന്യ കൊവിഡ് ടെസ്റ്റ്
  •  എം.ഡി.എം.എ യും, ഹാഷിഷുമായി യുവാക്കള്‍ പിടിയില്‍
  • ഒടിടി, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
  • സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show