ടി.എസ് ദിലീപ് കുമാറിനെ അനുമോദിച്ചു
പുല്‍പ്പള്ളി :പനമരം ബ്ലോക്ക് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കുള്ള സഞ്ചരിക്കുന്ന സൗജന്യ ചികിത്സ പദ്ധതിയും,ക്ഷീര കര്‍ഷകര്‍ക്കായി സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനവും നടപ്പിലാക്കുന്നതിന് നേതൃത്വം നല്കിയ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാറിനെ സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.ക്ലബ് രക്ഷാധികാരി ജോസ് കണ്ടംതുരുത്തി ഉപഹാരം നല്കി..ടി.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു.പി.എ ഡിവന്‍സ്,സി.ഡി. ബാബു,ജോസ് നെല്ലേടം,ബെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍