രാധികയെ അനുമോദിച്ചു.
ബത്തേരി:ദേശീയ തലത്തിലുള്ള എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ മികച്ച വിജയം നേടിയ കെ.കെ.രാധികയെ എ.ബി.വി.പി വയനാട് ജില്ലാ കമ്മിറ്റി ഉപഹാരം നല്കി അനുമോദിച്ചു.പ്രാക്തന ഗോത്ര വിഭാഗത്തില്‍ നിന്നും ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയാണ് രാധിക.അതു കൊണ്ടു തന്നെ രാധികയുടെ നേട്ടത്തിന് പത്തരമാറ്റാണെന്ന് എ.ബി.വി.പി പ്രസ്താവിച്ചു.എ.ബി.വി.പി വയനാട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി വയനാട് ജില്ലാ സെക്രട്ടറി അഖില്‍ കെ പവിത്രന്, ബത്തേരി നഗര്‍ സെക്രട്ടറി അമര്‍ജിത്ത് എന്നിവര്‍ വീട്ടിലെത്തിയാണ് ഉപഹാരം നല്‍കിയത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍