മരിച്ചയാളുടെ ബന്ധുക്കളെ തിരയുന്നു.
മീനങ്ങാടി :ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ ബന്ധുക്കളെ തിരയുന്നു.24.10.2020 ന് വൈകുന്നേരം 7.45 ന് മുട്ടില്‍ കൊളവയല്‍ ഭാഗത്ത് വെച്ച് ബസ് അപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന അനില്‍ എന്നറിയപ്പെടുന്ന ആളാണ് മരണപ്പെട്ടത്. കൊളവയലില്‍ കണ്ടു വന്നിരുന്ന കോഴിക്കോട് കക്കോടി സ്വദേശിയാണെന്ന് സംശയിക്കുന്ന ഇയാളെ കുറിച്ചോ, ബന്ധുക്കളെ കുറിച്ചോ എന്തെങ്കിലും വിവരങ്ങള്‍ നല്കുവാന് കഴിയുന്നവര്‍ മീനങ്ങാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണെന്ന് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ഷരീഫ് അറിയിച്ചു. 04936 247204
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍