മദ്യലഹരിയില്‍ കാറോടിച്ച് അപകടം: സി.ഐയെ സസ്പെന്റ് ചെയ്തു
കേണിച്ചിറ:മദ്യലഹരിയില്‍ കാറോടിച്ച് അപകടം വരുത്തിയ പോലീസ് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു.തിരുവമ്പാടി പോലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫിനെയാണ് നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞദിവസം വയനാട് കേണിച്ചിറയില്‍ വെച്ച് മദ്യലഹരിയില്‍ ഷജു ജോസഫ് ഓടിച്ച കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയിരുന്നു. അപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ഷജു ജോസഫിനെതിരെ കേണിച്ചിറ പോലീസ് കേസെടുത്ത പശ്ചത്താലത്തിലാണ് നടപടി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍