കോവിഡ് 19; ഡി.എം വിംസില്‍ ഇനി മുതല്‍ ആര്.ടി.പി.സി.ആര്
മേപ്പാടി:കോവിഡ് 19 വൈറസ് രോഗബാധ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ആശ്വാസമായി ആര് ടി പി സി ആര് പരിശോധനക്കുള്ള എന്‍ എ ബി എല്‍ അംഗീകാരത്തോടെയുള്ള വൈറോളജി ലബോറട്ടറി ഡി എം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. ലാബിന്റെ ഔദ്യോഗിക ഉത് ഘാടനം വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീലാ അബ്ദുള്ള നിര്‍വ്വഹിച്ചു. ജില്ലയിലെ കോവിഡ് പരിശോധനകള്‍ക്കായി നല്ലൊരു ശതമാനവും ഇപ്പോള്‍ ആശ്രയിക്കുന്നത് കോഴിക്കോടിനെയാണ്.ഇതിനായി എടുക്കുന്ന കാലതാമസവും അധിക ചിലവുകളും ഇതോടെ നിയന്ത്രിക്കാനാകും. നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസായിരിക്കും ഡി എം വിംസിലും ആര്.ടി.പി.സി.ആര് പരിശോധനക്ക് ഈടാക്കുന്നത്.കൂടുതല്‍ വിവരങ്ങക്ക് 8111881126 എന്ന നമ്പറില്‍ വിളിക്കുക. 4 മണിക്കൂര്‍ എടുക്കുന്ന ഒരു ടെസ്റ്റ് സൈക്കിളില്‍ 90 സാമ്പിളുകള്‍ വരെ പരിശോധിക്കാനാകും.
മറ്റ് വൈറോളജി ലാബുക്കളില് നിന്നും വ്യത്യസ്തമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പഠിക്കാനുള്ള വിപുലമായ സൗകര്യങ്ങള്‍ ഇവുടുത്തെ ലാബില്‍ ഒരുക്കിയിട്ടുണ്ട്. എക്സിക്യൂട്ടീവ് ട്രസ്റ്റീ ശ്രീ. യു. ബഷീര്‍, ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശ്രീ. സൂപ്പി കല്ലന്‍ങ്കോടന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശ്രീ. വിവിന് ജോര്‍ജ്, ഡോ. ഷാനവാസ് പള്ളിയാല്‍, വയനാട് പ്രസ്സ് ക്ലബ് പ്രസിഡന്റ് ശ്രീ സജീവന്, സെക്രട്ടറി ശ്രീ നിസാം, മൈക്രോബയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ദീപ്തി, കോവിഡ് 19 നോഡല്‍ ഓഫീസര്‍ ഡോ. വാസിഫ് മായിന്‍, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍