ജനവാസ കേന്ദ്രത്തില്‍ മയില്‍ മുട്ടകള്‍; നാട്ടുകാര്‍ക്ക് കൗതുകം.!
അമ്പലവയല്‍:അടിവാരം ജനവാസ മേഖലയിലെ കൃഷിയിടത്തില്‍ മയില്‍ മുട്ടയിട്ടു. പ്രദേശത്തെ കര്‍ഷകനായ മുതിരക്കാലായില്‍ സണ്ണിയുടെ കൃഷിയിടത്തിലാണ് മയില്‍ മുട്ടകള്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ പുല്ല് ചെത്താന്‍ പോയവരാണ് മുട്ടകള്‍ കണ്ടത്.അഞ്ച് മുട്ടകളാണ് റബര്‍ മരത്തിന് ചുവട്ടിലെ ചപ്പുകള്‍ക്കിടയില്‍ ഉള്ളത്.ഇവിടെ ഇടക്കിടക്ക് മയിലുകളെ കാണാറുണ്ടെന്ന് പ്രദേശ വാസികള്‍ പറയുന്നു.ജനവാസ കേന്ദ്രത്തില്‍ മയില്‍ മുട്ടയിട്ടത് ഏറെ കൗതുകത്തോടെയാണ് നാട്ടുകാര്‍ നോക്കി കാണുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍